നിർമ്മാതാവുമായുള്ള തർക്കം: സമവായ ചർച്ചയ്ക്കില്ലെന്ന് നിവിൻ പോളി
ഷീബ വിജയൻ
കൊച്ചി: നിർമ്മാതാവ് പി.എസ് ഷംനാസുമായുള്ള തർക്കത്തിൽ ഹൈക്കോടതി നിർദ്ദേശിച്ച സമവായ ചർച്ചകൾക്ക് തയ്യാറല്ലെന്ന് നടൻ നിവിൻ പോളി. വഞ്ചനാക്കുറ്റം ചുമത്തിയ കേസിൽ ഒത്തുതീർപ്പ് ചർച്ച നടത്തുന്നത് നിയമവിരുദ്ധമാണെന്ന് നടൻ വ്യക്തമാക്കി. വ്യാജരേഖകൾ ഹാജരാക്കി കോടതിയെ തെറ്റിദ്ധരിപ്പിച്ചതിന് ഷംനാസിനെതിരെ അന്വേഷണം നടത്താൻ വൈക്കം കോടതി ഉത്തരവിട്ടതിന് പിന്നാലെയാണിത്.
'ആക്ഷൻ ഹീറോ ബിജു-2' എന്ന ചിത്രത്തിന്റെ പൂർണ്ണ അവകാശം നിവിൻ പോളിക്കാണെന്ന കരാർ നിലനിൽക്കെ, ഇത് മറച്ചുവെച്ച് നിവിന്റെ ഒപ്പ് വ്യാജമായി നിർമ്മിച്ച് ചിത്രത്തിന്റെ അവകാശം ഷംനാസ് സ്വന്തമാക്കുകയായിരുന്നു. ഷംനാസിന്റെ പരാതിയിൽ മുൻപ് നിവിനെതിരെ എഫ്‌ഐആർ ഇടാൻ ഉത്തരവിട്ട അതേ കോടതി തന്നെയാണ്, താൻ തെറ്റിദ്ധരിക്കപ്പെട്ടുവെന്ന് ബോധ്യപ്പെട്ടതോടെ ഷംനാസിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം അന്വേഷണത്തിന് ഉത്തരവിട്ടത്.
wewwwrrew


