യു.എസ് ഗ്രീൻ കാർഡ്: വിവാഹം കൊണ്ടുമാത്രം കാര്യമില്ല, പരിശോധന കർശനമാക്കാൻ ട്രംപ് ഭരണകൂടം
ഷീബ വിജയൻ
വാഷിംഗ്ടൺ: അമേരിക്കയിൽ ഗ്രീൻ കാർഡ് ലഭിക്കുന്നതിന് വിവാഹം ഒരു മാനദണ്ഡമായി മാത്രം കണക്കാക്കില്ലെന്ന് ഇമിഗ്രേഷൻ വിഭാഗം. പുതിയ ട്രംപ് ഭരണകൂടത്തിന് കീഴിൽ വിവാഹാധിഷ്ഠിത ഗ്രീൻ കാർഡ് അപേക്ഷകളിൽ അതിശക്തമായ പരിശോധനകൾ ഏർപ്പെടുത്തും. പൗരത്വത്തിനായി അമേരിക്കൻ പൗരന്മാരെ വിവാഹം കഴിക്കുന്ന രീതിക്ക് തടയിടാനാണ് ഈ നീക്കം.
വിവാഹിതരായ ദമ്പതികൾ ഒരുമിച്ച് താമസിക്കുന്നുണ്ടോ എന്നതാണ് പ്രധാനമായും പരിശോധിക്കപ്പെടുക. വിവാഹശേഷം വേറിട്ട് താമസിക്കുന്നവരുടെ അപേക്ഷകൾ തള്ളുമെന്നും ഇമിഗ്രേഷൻ അറ്റോർണി ബ്രാഡ് ബേൺസ്റ്റീൻ മുന്നറിയിപ്പ് നൽകി. വിവാഹത്തിന്റെ ആധികാരികത തെളിയിക്കുന്ന രേഖകളും സാഹചര്യങ്ങളും ഹാജരാക്കേണ്ടത് നിർബന്ധമാണ്. അനധികൃത കുടിയേറ്റം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി ഇമിഗ്രേഷൻ പരിശോധനകൾ വരും ദിവസങ്ങളിൽ കൂടുതൽ കടുപ്പമേറിയതാകും.
asddsasad