വിദ്യാർത്ഥിനിയുടെ മരണം: കൊറിയൻ ബന്ധത്തിന് തെളിവില്ല; ആദിത്യയെ ആരെങ്കിലും കബളിപ്പിച്ചതാണോ എന്ന് പോലീസ്


ഷീബ വിജയൻ
കൊച്ചി: ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർത്ഥിനി ആദിത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ കൊറിയൻ ബന്ധം സ്ഥിരീകരിക്കാനാകാതെ പോലീസ്. ആത്മഹത്യാക്കുറിപ്പിൽ കൊറിയൻ സുഹൃത്തിന്റെ മരണത്തെക്കുറിച്ച് പരാമർശമുണ്ടായിരുന്നെങ്കിലും അത്തരമൊരു വ്യക്തിയെ കണ്ടെത്താൻ സാധിച്ചിട്ടില്ല. ആദിത്യയെ മറ്റാരെങ്കിലും കബളിപ്പിച്ചതാണോ എന്ന കാര്യമാണ് ഇപ്പോൾ പോലീസ് പ്രധാനമായും അന്വേഷിക്കുന്നത്.

കുട്ടിയുടെ സുഹൃത്തുക്കളുടെ മൊഴി രേഖപ്പെടുത്തിയെങ്കിലും കൊറിയൻ സുഹൃത്തിനെക്കുറിച്ച് ആർക്കും അറിവില്ല. 'ബ്ലാക്ക് വെനം' എന്ന പേജുമായി ആദിത്യയ്ക്ക് ബന്ധമുണ്ടോ എന്നതിനും ഡിജിറ്റൽ തെളിവുകൾ ലഭിച്ചിട്ടില്ല. ഫോൺ ഫോറൻസിക് പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെങ്കിലും ഫലം വരാൻ സമയമെടുക്കും. കുട്ടി കൊറിയൻ ഭാഷയോടും സിനിമകളോടും താൽപ്പര്യം കാണിച്ചിരുന്നതായി അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്.

article-image

dfvsdssdfr

You might also like

  • NEC

Most Viewed