കടലിൽ ന്യൂനമർദ്ദം; കേരളത്തിൽ മഴയ്ക്കും തണുത്ത കാലാവസ്ഥയ്ക്കും സാധ്യത


ഷീബ വിജയൻ
തിരുവനന്തപുരം: ഇന്ത്യൻ മഹാസമുദ്രത്തിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദ്ദം രൂപപ്പെട്ടു. ഇത് അടുത്ത രണ്ട് ദിവസത്തിനുള്ളിൽ ശക്തി പ്രാപിച്ച് ശ്രീലങ്ക ലക്ഷ്യമാക്കി നീങ്ങാനാണ് സാധ്യത. ഇതിന്റെ ഫലമായി ഫെബ്രുവരി 20 മുതൽ കേരളത്തിൽ കിഴക്കൻ കാറ്റ് അനുകൂലമാകുകയും മധ്യ-തെക്കൻ ജില്ലകളിൽ മഴയ്ക്ക് സാധ്യതയുണ്ടാകുകയും ചെയ്യും.

ഫെബ്രുവരി 18 മുതൽ 22 വരെ സംസ്ഥാനത്ത് മേഘാവൃതമായ അന്തരീക്ഷത്തിനും തണുത്ത കാലാവസ്ഥയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വിദഗ്ധർ അറിയിച്ചു. തെക്കൻ ജില്ലകളിൽ ഇടത്തരം മഴ ലഭിച്ചേക്കാം. കടൽ പ്രക്ഷുബ്ധമാകാൻ സാധ്യതയുള്ളതിനാൽ ബംഗാൾ ഉൾക്കടൽ മേഖലയിൽ മണിക്കൂറിൽ 55 കിലോമീറ്റർ വരെ വേഗതയുള്ള കാറ്റിന് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.

article-image

dsdfdfsfd

You might also like

  • Lulu Exchange
  • Lulu Exchange
  • Straight Forward

Most Viewed