കെ.സി.എ. ഇന്ത്യൻ ടാലൻ്റ് സ്കാൻ 2025: വർണാഭമായ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും നടന്നു


പ്രദീപ് പുറവങ്കര

മനാമ: കലാപ്രതിഭകളെ കണ്ടെത്തുന്നതിനുള്ള കെ.സി.എ.-ബി.എഫ്.സി. ഇന്ത്യൻ ടാലൻ്റ് സ്കാൻ 2025-ന്റെ വർണാഭമായ ഗ്രാൻഡ് ഫിനാലെയും അവാർഡ് ദാന ചടങ്ങും കെ.സി.എ. വി.കെ.എൽ. ഓഡിറ്റോറിയത്തിൽ വെച്ച് നടന്നു. ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി നിവേദ എസ്. മുഖ്യാതിഥിയായും, പ്രമുഖ സിനിമാതാരവും കേരള സംസ്ഥാന മികച്ച നടി പുരസ്‌കാര ജേതാവുമായ വിൻസി അലോഷ്യസ് പ്രത്യേക അതിഥിയായും ചടങ്ങിൽ പങ്കെടുത്തു. ബി.എഫ്.സി. മാർക്കറ്റിങ് മാനേജർ അനൂപ് കുമാർ, ന്യൂ ഹൊറൈസൺ സ്കൂൾ ചെയർമാൻ ജോയ് മാത്യൂസ് എന്നിവരായിരുന്നു വിശിഷ്ടാതിഥികൾ.

സാംസ്കാരിക പരിപാടികളോടെ ആരംഭിച്ച ചടങ്ങിന്, കെ.സി.എ. ജനറൽ സെക്രട്ടറി വിനു ക്രിസ്റ്റി സ്വാഗതം ആശംസിച്ചു. തുടർന്ന് കെ.സി.എ. പ്രസിഡൻ്റ് ജെയിംസ് ജോൺ അധ്യക്ഷ പ്രസംഗം നടത്തി. ടാലൻ്റ് സ്കാൻ ചെയർപേഴ്‌സൺ സിമി ലിയോ പരിപാടിയുടെ റിപ്പോർട്ട് അവതരിപ്പിച്ചു. ബഹ്‌റൈനിലെ ഇന്ത്യൻ വംശജരായ 1,200-ൽ അധികം കുട്ടികൾ പങ്കെടുത്ത ഈ പരിപാടി, ഇന്ത്യൻ കലയുടെയും സംസ്കാരത്തിൻ്റെയും സാഹിത്യത്തിൻ്റെയും ഊർജസ്വലമായ ആഘോഷമായിരുന്നു എന്ന് അവർ എടുത്തുപറഞ്ഞു. 2025 ഒക്ടോബർ 18-ന് ബഹ്‌റൈൻ ഫിനാൻസിങ് കമ്പനിയുടെ റീട്ടെയിൽ സെയിൽസ് മേധാവി അനുജ് ഗോവിൽ ഉദ്ഘാടനം ചെയ്ത, രണ്ടുമാസം നീണ്ട സാംസ്കാരിക മാമാങ്കമാണ് ഇതോടെ സമാപിച്ചത്. ചടങ്ങിൽ 800-ൽ അധികം ട്രോഫികളും സർട്ടിഫിക്കറ്റുകളും അർഹരായവർക്ക് വിതരണം ചെയ്തു. ഇതോടനുബന്ധിച്ച് .സി.എയുടെ രജത ജൂബിലി ഓർമ്മക്കായി പുറത്തിറക്കുന്ന സുവിനീറിൻ്റെ കവർ പേജ് പ്രകാശനം ഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി നിവേദ എസ്. നിർവഹിച്ചു.

You might also like

  • Straight Forward

Most Viewed