അഴിയൂരിൽ ദയനീയ പരാജയം.; ഒരു വാർഡിൽ ഏഴ് വോട്ട് മാത്രം, ആറാംസ്ഥാനം


ഷീബ വിജയ൯

വടകര: കനത്ത പോരാട്ടം നടന്ന അഴിയൂർ ഗ്രാമപഞ്ചായത്തിൽ മൂന്ന് വാർഡുകളിൽ എൽ.ഡി.എഫ്. സ്ഥാനാർഥികൾക്ക് ദയനീയ പരാജയം. എസ്.ഡി.പി.ഐ. ജയിച്ച 20-ാം വാർഡിലാണ് എൽ.ഡി.എഫ്. സ്ഥാനാർഥിക്ക് വെറും ഏഴ് വോട്ടുകൾ മാത്രം ലഭിച്ചത്. രണ്ടാം സ്ഥാനത്ത് മുസ്‌ലിം ലീഗാണ്. വെൽഫെയർ പാർട്ടി, ബി.ജെ.പി., അപരൻ എന്നിവർക്കും പുറകിൽ ആറാം സ്ഥാനത്താണ് എൽ.ഡി.എഫ്. സ്ഥാനാർഥി.

എസ്.ഡി.പി.ഐ. സ്ഥാനാർഥി സബാദ് വി.പിക്ക് 721-ഉം ലീഗ് സ്ഥാനാർഥി നവാസ് നെല്ലോളിക്ക് 531-ഉം വോട്ട് ലഭിച്ചു. ഇവിടെ സി.പി.എം.-എസ്.ഡി.പി.ഐ. കൂട്ടുകെട്ട് ആരോപിച്ച് യു.ഡി.എഫ്. രംഗത്തുവന്നു. എൽ.ഡി.എഫ്. സ്ഥാനാർഥി അജേഷ് കെ.എമ്മിനാണ് ഏഴ് വോട്ട് ലഭിച്ചത്. പഞ്ചായത്തിലെ ഒന്നാം വാർഡായ പൂഴിത്തലയിൽ സി.പി.എം. സ്ഥാനാർഥിക്ക് വെറും 10 വോട്ട് കൊണ്ട് തൃപ്തിപ്പെടേണ്ടിവന്നു. ലീഗ് സ്ഥാനാർഥി സാജിദ് നെല്ലോളി 684 വോട്ടിന് ജയിച്ച ഈ വാർഡിൽ, സി.പി.എം. സ്ഥാനാർഥി കെ.കെ. ഹമീദിന് 10 വോട്ടുകളുമായി നാലാം സ്ഥാനമാണ് ലഭിച്ചത്.

article-image

dfsdfsdfsds

You might also like

  • Straight Forward

Most Viewed