കോഴിക്കോട് എൽ.ഡി.എഫ്., യു.ഡി.എഫ്. മേയർ സ്ഥാനാർഥികൾക്ക് തോൽവി
ഷീബ വിജയ൯
കോഴിക്കോട്: തദ്ദേശ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ കോഴിക്കോട് കോർപ്പറേഷനിൽ എൽ.ഡി.എഫ്., യു.ഡി.എഫ്. മേയർ സ്ഥാനാർഥികൾക്ക് പരാജയം നേരിട്ടു. കോർപ്പറേഷനിൽ എൽ.ഡി.എഫ്. ഭരണം നിലനിർത്തുന്നതിനിടയിലാണ് ഈ അപ്രതീക്ഷിത തിരിച്ചടി.
എൽ.ഡി.എഫ്. മേയർ സ്ഥാനാർഥിയായി ഉയർന്നുകാണിച്ച, നിലവിലെ ഡെപ്യൂട്ടി മേയറും മുതിർന്ന നേതാവുമായ മുസഫർ അഹമ്മദ് മീഞ്ചന്ത വാർഡിൽ കോൺഗ്രസിലെ എസ്.കെ. അബൂബക്കറിനോട് തോൽവി വഴങ്ങി. എസ്.കെ. അബൂബക്കർ 270 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയം സ്വന്തമാക്കിയത്.
യു.ഡി.എഫ്. മേയർ സ്ഥാനാർഥിയായി ആദ്യം പരിഗണിച്ചിരുന്ന ചലച്ചിത്ര സംവിധായകൻ വി.എം. വിനു മത്സരിക്കാൻ അയോഗ്യനായതിനെ തുടർന്ന് മേയർ സ്ഥാനാർഥിയായി ഉയർത്തിക്കാട്ടിയ കെ.പി.സി.സി. ജനറൽ സെക്രട്ടറിയായ പി.എം. നിയാസ് പാറോപ്പടി ഡിവിഷനിൽ തോറ്റു. ബി.ജെ.പി.യുടെ ഹരീഷ് പൊറ്റങ്ങാടിക്കെതിരെയാണ് നിയാസ് പരാജയപ്പെട്ടത്. ഹരീഷ് പൊറ്റങ്ങാടിക്ക് 1548 വോട്ടും നിയാസിന് 1288 വോട്ടും ലഭിച്ചു. നിയാസ് രണ്ടാം സ്ഥാനത്തായി. എൽ.ഡി.എഫിലെ കേരള കോൺഗ്രസിലെ സിറിയക് മാത്യൂ മൂന്നാമതായി.
ASDADSDSF
