അതിവേഗ നീക്കവുമായി രാഹുൽ; രണ്ടാം ബലാത്സം​ഗക്കേസിലും മുൻകൂര്‍ ജാമ്യാപേക്ഷ നൽകി


ഷീബ വിജയ൯

തിരുവനന്തപുരം: രാഹുൽ മാങ്കൂട്ടത്തിൽ തനിക്കെതിരായ രണ്ടാമത്തെ കേസിലും ജാമ്യം തേടി തിരുവനന്തപുരം ജില്ലാ കോടതിയിൽ ജാമ്യ അപേക്ഷ സമർപ്പിച്ചു. അറസ്റ്റ് തടയണമെന്നാണ് രാഹുലിന്റെ ആവശ്യം. അന്വേഷണവുമായി സഹകരിക്കുമെന്നും ഒളിച്ചോടിപ്പോകുന്ന സാഹചര്യമുണ്ടാകില്ലെന്നും അദ്ദേഹം കോടതിയെ അറിയിച്ചു. ബലാത്സംഗ കേസിൽ അറസ്റ്റ് തടഞ്ഞ ഹൈക്കോടതി ഉത്തരവ് നിലനിൽക്കെയാണ് രണ്ടാം കേസിലും ജാമ്യാപേക്ഷ നൽകിയത്. പീഡനക്കുറ്റം നിലനിൽക്കില്ലെന്നും യുവതി പരാതി നൽകാൻ വൈകിയെന്നും ഉഭയസമ്മതപ്രകാരമുള്ള ബന്ധമായിരുന്നു ഉണ്ടായിരുന്നതെന്നും രാഹുൽ വാദിച്ചു.

article-image

fsdsdffsd

You might also like

  • Straight Forward

Most Viewed