തിയറ്ററിൽ തകർത്ത് 'പൊങ്കാല'; ആക്ഷനിൽ കൈയടി നേടി ശ്രീനാഥ് ഭാസി
ഷീബ വിജയ൯
ശ്രീനാഥ് ഭാസി നായകനായി എത്തിയ ആക്ഷൻ ചിത്രം 'പൊങ്കാല' തിയറ്ററുകളിൽ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്. ശ്രീനാഥ് ഭാസിയുടെ ഗംഭീര പ്രകടനമാണ് ചിത്രത്തിലുടനീളമെന്നാണ് റിപ്പോർട്ട്. വമ്പൻ ആക്ഷൻ രംഗങ്ങൾ നിറഞ്ഞ ചിത്രത്തിന് സെൻസർ ബോർഡ് 'എ' സർട്ടിഫിക്കറ്റ് ആണ് നൽകിയിരിക്കുന്നത്. 2000 കാലഘട്ടത്തിൽ ഹാർബർ പശ്ചാത്തലമാക്കി വൈപ്പിൻ മുനമ്പം തീരദേശത്ത് നടന്ന യഥാർഥ സംഭവത്തെ ആസ്പദമാക്കിയാണ് സിനിമയുടെ കഥ. സിനിമയിലെ എട്ട് ഭാഗങ്ങൾക്ക് കട്ട് ചെയ്തുമാറ്റാൻ സെൻസർ ബോർഡ് നിർദേശിച്ചിരുന്നെങ്കിലും, പ്രധാന ഭാഗങ്ങൾ നീക്കം ചെയ്യാൻ സാധിക്കില്ലെന്ന നിലപാടിലായിരുന്നു അണിയറപ്രവർത്തകർ. സീൻ കട്ട് ഒന്നുമില്ലാതെ 350ലധികം തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. യാമി സോന, ബാബുരാജ്, സുധീർ കരമന, അലൻസിയർ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങൾ.
fsdfsddsfdfsdf
