വലയിലായത് നത്തോലി മാത്രം, വലിയ മീനുകൾ ഇപ്പോഴും പുറത്തെന്ന് തിരുവഞ്ചൂർ

ഷീബ വിജയൻ
കോട്ടയം | ശബരിമല സ്വർണക്കൊള്ള കേസിൽ മുരാരി ബാബുവിന്‍റെ അറസ്റ്റിൽ പ്രതികരിച്ച് കോൺഗ്രസ് നേതാവും മുൻ ആഭ്യന്തര മന്ത്രിയുമായ തിരുവഞ്ചൂർ രാധാകൃഷ്ണൻ. നത്തോലി മാത്രമാണ് വലയിലായിരിക്കുന്നതെന്നും വലിയ മീനുകൾ ഇപ്പോഴും പുറത്താണെന്നും തിരുവഞ്ചൂർ പറഞ്ഞു. നത്തോലിയെ പിടിച്ചിട്ട് കേസ് ഒതുക്കാൻ കഴിയില്ല. ആരൊക്കെ തെറ്റ് ചെയ്തിട്ടുണ്ടോ അവരൊല്ലാം പിടിയിലാകണം. ശബരിമലയിൽ നടന്നത് കേരളം കണ്ടതിൽവെച്ച് ഏറ്റവും വലിയ സ്വർണക്കൊള്ളയാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണക്കൊള്ളയിലെ അറസ്റ്റ് ഹൈകോടതിയുടെ വിജയമാണ്. ഹൈകോടതി കേസ് നിരീക്ഷിക്കുന്നത് കൊണ്ടാണ് അന്വേഷണ സംഘത്തിന് സമ്മർദങ്ങളിൽ പെടാതെ മുന്നോട്ട് പോകാൻ സാധിക്കുന്നത്. സ്വർണപാളികൾ കേരളം വിട്ടുപോയിട്ടും കണ്ണുംകെട്ടി ഇരുന്ന അധികാരികളുടെ വിവരങ്ങളും പുറത്തുവരണമെന്നും തിരുവഞ്ചൂർ പറഞ്ഞു.
rrfdgffg