വീട്ടിൽ കയറി 77കാരിയുടെ മാല മോഷ്ടിച്ച കൗണ്‍സിലറെ സിപിഎം പുറത്താക്കി

ശാരിക
കണ്ണൂർ l കൂത്തുപറമ്പില്‍ വയോധികയുടെ മാല മോഷ്ടിച്ച കൗണ്‍സിലര്‍ പിപി രാജേഷിനെ പാർട്ടിയിൽ നിന്നും പുറത്താക്കി സിപിഎം. സിപിഎം കൂത്തുപറമ്പ് ഈസ്റ്റ് ലോക്കൽ കമ്മിറ്റി അംഗവും നാലാം വാർഡ് കൗൺസിലറുമാണ് രാജേഷ് പാർട്ടിയുടെ യശസ്സിന് കളങ്കമേൽപ്പിക്കും വിധം പ്രവർത്തിച്ചതിലാലാണ് നടപടി.
കഴിഞ്ഞ വ്യാഴാഴ്ചയാണ് സംഭവം. വീടിന്‍റെ മുൻവാതിൽ വഴി അകത്തുകയറിയ രാജേഷ് അടുക്കളയിൽ ജോലി ചെയ്യുകയായിരുന്ന ജാനകിയുടെ ഒരു പവന്റെ മാല പൊട്ടിച്ച് ഓടുകയായിരുന്നു. ഹെൽമെറ്റ് ധരിച്ചയാളാണ് മോഷ്ടാവെന്ന് ജാനകി നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.
നാട്ടുകാര്‍ ഓടിക്കൂടിയപ്പോഴേയ്ക്കും മോഷ്ടാവ് ഓടി രക്ഷപ്പെട്ടിരുന്നു. ആരാണെന്ന് ആര്‍ക്കും മനസിലായിരുന്നില്ല. പിന്നീട് സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ പരിശോധനയിലാണ് വാഹനം തിരിച്ചറിയുകയും അതിൽ നിന്നാണ് നാലാം വാര്‍ഡ് കൗണ്‍സിലറായ പി പി രാജേഷിലേക്ക് എത്തുകയും ചെയ്തത്. രാജേഷ് കുറ്റം സമ്മതിച്ചെന്നാണ് കൂത്തുപറമ്പ് വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് ദിവസത്തെ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ കണ്ടെത്തിയിരിക്കുന്നത്. ഇയാളിൽ നിന്നും മോഷ്ടിച്ച മാല കണ്ടെടുത്തു.