അന്വേഷണം ഊർജിതമാക്കുന്നു : ജസ്റ്റീസ് കെ.ടി.ശങ്കരൻ സന്നിധാനത്തേക്ക്


ഷീബ വിജയൻ

പത്തനംതിട്ട I ശബരിമല സ്വർണക്കൊള്ളയിൽ അന്വേഷണം ഊർജിതമാക്കുന്നു. അന്വേഷണത്തിന്‍റെ ഭാഗമായി ജസ്റ്റീസ് കെ.ടി.ശങ്കരൻ വീണ്ടും സന്നിധാനത്തെത്തും. നട തുറന്നശേഷം സന്നിധാനത്തെ സ്ട്രോംഗ് റൂം വീണ്ടും പരിശോധിക്കാനാണ് നീക്കം. രാഷ്ട്രപതിയുടെ സന്ദർശനവുമായി ബന്ധപ്പെട്ട് ഏർപ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങൾ കൂടി മാനിച്ചായിരിക്കും പരിശോധനകൾ. ആദ്യഘട്ട അന്വേഷണത്തിന്‍റെ ഭാഗമായി മൂന്ന് ദിവസങ്ങളിലായി അദ്ദേഹം ശബരിമലയിൽ പരിശോധന നടത്തിയിരുന്നു. ചെന്നൈയിൽ നിന്ന് അറ്റകുറ്റപ്പണികൾ പൂർത്തിയാക്കി കൊണ്ടുവന്ന ദ്വാരപാലക ശിൽപ്പങ്ങളുടെ പാളികൾ ഉൾപ്പടെ അദ്ദേഹം പരിശോധിക്കുകയും ചെയ്തിരുന്നു. ആറന്മുളയിലെ പ്രധാന സ്ട്രോംഗ് റൂം തുറന്നുള്ള പരിശോധന പിന്നീട് നടത്തും.

article-image

AZASASASD

You might also like

  • Straight Forward

Most Viewed