ചെന്താമര ഇനി പുറത്തിറങ്ങരുത്; വധശിക്ഷ നൽകണമെന്ന് കൊല്ലപ്പെട്ട സജിതയുടെ മക്കൾ


ഷീബ വിജയൻ

പാലക്കാട് I നെന്മാറ പോത്തുണ്ടി സജിത വധക്കേസിലെ പ്രതി ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് സജിതയുടെ മക്കളായ അതുല്യയും അഖിലയും. കോടതി വിധിയിൽ ആശ്വാസമുണ്ട്. പ്രതിക്ക് നല്ല ശിക്ഷ നൽകണം. പ്രതിയെ പുറത്തുവിടില്ലെന്ന് കരുതുന്നുവെന്നും ഇരുവരും വ്യക്തമാക്കി. അതേസമയം, ബുധനാഴ്ച ശിക്ഷാ വിധിക്കായി കാത്തിരിക്കുകയാണെന്ന് സജിതയുടെ അമ്മ മാധ്യമങ്ങളോട് പ്രതികരിച്ചു. നെന്മാറ സജിത വധക്കേസിൽ പ്രതിയായ ചെന്താമര കുറ്റക്കാരെന്ന് കണ്ടെത്തിയ പാലക്കാട് നാലാം അഡീഷണൽ സെഷൻസ് കോടതി ബുധനാഴ്ച ശിക്ഷ വിധിക്കും. കൊലപാതകം അടക്കമുള്ള കുറ്റങ്ങൾ തെളിഞ്ഞതായി കോടതി വ്യക്തമാക്കി. ആറ് വർഷങ്ങൾക്ക് ശേഷമാണ് സജിത വധക്കേസിൽ വിചാരണ നടപടികൾ പൂർത്തിയാക്കി കോടതി വിധി പറയുന്നത്.

article-image

asdas

You might also like

  • Straight Forward

Most Viewed