കുന്നംകുളം മുൻ എം.എൽ.എ ബാബു എം. പാലിശ്ശേരി അന്തരിച്ചു

ഷീബ വിജയൻ
തൃശൂർ I സി.പി.എം നേതാവും മുൻ കുന്നംകുളം എം.എൽ.എയുമായ ബാബു എം. പാലിശ്ശേരി (67) അന്തരിച്ചു. അസുഖബാധിതനായി ചികിത്സയിലായിരുന്നു. കുന്നംകുളം കടവല്ലൂർ സ്വദേശിയാണ്. 2006ലും 2011ലും കുന്നംകുളത്തുനിന്ന് വിജയിച്ച് നിയമസഭയിലെത്തി. സി.പി.എം തൃശൂർ ജില്ല മുൻ സെക്രട്ടറിയേറ്റംഗമായിരുന്നു. കടുത്ത ശ്വാസ തടസ്സം അനുഭവപ്പെട്ടതിനെ തുടർന്നാണ് കഴിഞ്ഞദിവസം കുന്നംകുളം യൂണിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അസുഖബാധിതനായി ഏറെനാളായി ചികിത്സ തേടുന്നുണ്ട്.
ADSADSADS