ശൈശവ വിവാഹം: മലപ്പുറത്ത് പ്രതിശ്രുത വരനും ബന്ധുക്കള്‍ക്കുമെതിരെ കേസ്, 14കാരി സിഡബ്ല്യൂസി സംരക്ഷണത്തില്‍


ഷീബ വിജയൻ 

മലപ്പുറം I സംസ്ഥാനത്ത് വീണ്ടും ശൈശവ വിവാഹത്തിന് ശ്രമം. മലപ്പുറം കാടാമ്പുഴയിലാണ് 14 കാരിയുടെ വിവാഹം നടത്താന്‍ ശ്രമം നടന്നത്. സംഭവത്തില്‍ കാടാമ്പുഴ പൊലീസ് കേസെടുത്തു. പെണ്‍കുട്ടിയെ ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ സംരക്ഷണത്തിലേക്ക് മാറ്റി.
ഇന്നലെയായിരുന്നു പതിനാലുകാരിയുടെ വിവാഹ നിശ്ചയം. സംഭവം പുറത്തറിഞ്ഞതോടെ പ്രതിശ്രുത വരനെ പ്രതിയാക്കി പൊലീസ് കേസെടുക്കുകയായിരുന്നു. വധുവിന്റെ വീട്ടുകാര്‍ ഉള്‍പ്പെടെ ചടങ്ങില്‍ പങ്കെടുത്ത 10 പേര്‍ക്കെതിരെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

ഈ വര്‍ഷം ജനുവരി 15 വരെ 18 പ്രകാരം ശൈശവ വിവാഹങ്ങള്‍ നടന്നിട്ടുണ്ട് എന്നാണ് വനിതാ ശിശു വികസന വകുപ്പിന്റെ കണക്കുകള്‍. 2023-24ല്‍ 14 ഉം 2022-23 ല്‍ 12 ആയിരുന്നു കണക്ക്. ഈ വര്‍ഷം കൂടുതല്‍ ശൈശവ വിവാഹം നടന്നത് തൃശൂരാണ്.

article-image

ADFSDSADSA

You might also like

  • Straight Forward

Most Viewed