ഗാസ വെടിനിർത്തൽ അന്തിമ ചർച്ചകൾക്കായി പോകവേ വാഹനാപകടം; മൂന്ന് ഖത്തർ നയതന്ത്രജ്ഞർ കൊല്ലപ്പെട്ടു


ഷീബ വിജയൻ

കയ്റോ I ഹമാസ്-ഇസ്രയേൽ വെടിനിർത്തൽ കരാർ അന്തിമ ചർച്ചകൾക്കായി ഈജിപ്തിലേക്ക് തിരിച്ച ഖത്തർ നയതന്ത്രജ്ഞർ വാഹനാപകടത്തിൽ മരിച്ചു. രണ്ടുപേർക്ക് പരിക്കേറ്റു. ഈജിപ്തിലെ ഷാം എൽ-ഷെയ്ക്കിലേക്ക് പോകുന്നതിനിടെയാണ് അപകടം. ഖത്തർ പ്രോട്ടോക്കോൾ ടീമിൽ നിന്നുള്ളവരായിരുന്നു നയതന്ത്രജ്ഞർ. ഗാസയിൽ ഇസ്രയേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാറിന് അന്തിമരൂപം നൽകാനുള്ള ഉച്ചകോടിക്ക് മുന്നോടിയായുള്ള യാത്രയിലായിരുന്നു ഇവരെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു. വ്യവസ്ഥ പ്രകാരം നാളെയാണു മോചനം തുടങ്ങേണ്ടത്.

article-image

DFSSAASDDSA

You might also like

  • Straight Forward

Most Viewed