മകന് ഇ.ഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെച്ചതായി ആരോപണം


ശാരിക

ദുബൈ: മകൻ വിവേക് കിരണ് ഇ.ഡി നോട്ടീസ് അയച്ച കാര്യം മുഖ്യമന്ത്രി പിണറായി വിജയൻ മറച്ചുവെച്ചെന്നും അദ്ദേഹം ഡല്‍ഹിയില്‍ പോയത് കേസുകള്‍ ഒതുക്കിത്തീര്‍ക്കാനാണെന്നും കെ.പി.സി.സി പ്രസിഡന്‍റ് അഡ്വ. സണ്ണി ജോസഫ് എം.എല്‍.എ ആരോപിച്ചു. ദുബൈയില്‍ വാര്‍ത്തസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

സമന്‍സിനെ തുടര്‍ന്ന് വിവേക് ഹാജരായോ, അറസ്റ്റ് ചെയ്തിട്ടുണ്ടോ എന്നീ വിവരങ്ങള്‍ ഇ.ഡി വ്യക്തമാക്കണം. മുഖ്യമന്ത്രിയും ബി.ജെ.പിയും തമ്മിലുള്ള രഹസ്യബന്ധം പരസ്യമായിരിക്കുകയാണ്. വിഷയത്തില്‍ ഇ.ഡി നിലപാട് വ്യക്തമാക്കണം. വിവേക് സമന്‍സ് ലംഘിച്ചോ എന്ന് മുഖ്യമന്ത്രി വിശദീകരിക്കണം. നിലവില്‍ അന്വേഷണം വഴിമുട്ടി നില്‍ക്കുന്ന അവസ്ഥയിലാണ്. കേസില്‍ ഇ.ഡി എന്ത് നടപടി സ്വീകരിച്ചു എന്ന് വ്യക്തമാക്കിയശേഷം തുടര്‍ സമരങ്ങളും നിയമനടപടികളും കോണ്‍ഗ്രസ് ശക്തമാക്കുമെന്നും കെ.പി.സി.സി പ്രസിഡന്‍റ് പറഞ്ഞു.

മുഖ്യമന്ത്രിയുടെ രണ്ട് മക്കളും പ്രതിക്കൂട്ടിലാണ്. മകന് ഇ.ഡി നോട്ടീസ് അയച്ച കാര്യം എന്തിന് മറച്ചുവെച്ചുവെന്നും അദ്ദേഹം ചോദിച്ചു. ഹൈബി ഈഡന്‍ എം.പി, അന്‍വര്‍ സാദത്ത് എം.എല്‍.എ, കെ.പി.സി.സി വൈസ് പ്രസിഡന്‍റ് വി.പി. സജീന്ദ്രന്‍, ജനറല്‍ സെക്രട്ടറി എം.എം. നസീര്‍, ഇന്‍കാസ് യു.എ.ഇ പ്രസിഡന്‍റ് സുനില്‍ അസീസ്, ദുബൈ സ്‌റ്റേറ്റ് കമ്മിറ്റി പ്രസിഡന്‍റ് റഫീഖ് മട്ടന്നൂര്‍ എന്നിവരും വാര്‍ത്തസമ്മേളനത്തില്‍ സംബന്ധിച്ചു.

article-image

േ്ുി്േു

You might also like

  • Straight Forward

Most Viewed