സി.എച്ച്. അനുസ്മരണം: 'എന്റെ സി.എച്ച്.' കലാമത്സരങ്ങൾക്ക് തുടക്കമായി

പ്രദീപ് പുറവങ്കര
മനാമ: കെ.എം.സി.സി. ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റി, ഒക്ടോബർ 24-ന് നടക്കുന്ന സി.എച്ച്. മുഹമ്മദ് കോയ അനുസ്മരണ സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന 'എന്റെ സി.എച്ച്.' കലാമത്സരങ്ങൾക്ക് തുടക്കമായി. മനാമ കെ.എം.സി.സി. ഹാളിൽ നടന്ന പരിപാടി കെ.എം.സി.സി. ബഹ്‌റൈൻ സംസ്ഥാന വൈസ് പ്രസിഡൻ്റ് സലീം തളങ്കര ഉദ്ഘാടനം ചെയ്തു.
ക്വിസ്, പ്രബന്ധരചന മത്സരങ്ങളോടെയാണ് 'എന്റെ സി.എച്ച്.' കലാമത്സരങ്ങൾ ആരംഭിച്ചത്. ക്വിസ്, പ്രബന്ധരചന, പദസമ്പത്ത്, പത്ര റിപ്പോർട്ടിങ്, മലയാള പ്രസംഗം, രാഷ്ട്രീയ ഗാനാലാപനം, സംഘഗാനം തുടങ്ങിയ മത്സരങ്ങളാണ് ഒക്ടോബർ 23 വരെ നീണ്ടുനിൽക്കുന്ന കലോത്സവത്തിൽ സംഘടിപ്പിക്കുന്നത്. ജില്ലയിലെ എട്ടോളം ടീമുകൾ പങ്കെടുത്ത ക്വിസ് മത്സരം ഉയർന്ന നിലവാരം പുലർത്തി. കെ.എം.സി.സി. സംസ്ഥാന വൈസ് പ്രസിഡൻ്റ് റഫീഖ് തോട്ടക്കര, സൗത്ത് സോൺ ജനറൽ സെക്രട്ടറി സഹൽ തൊടുപുഴ, പാലക്കാട് ജില്ലാ വൈസ് പ്രസിഡന്റ് നൗഫൽ പടിഞ്ഞാറങ്ങാടി എന്നിവരടങ്ങിയ ജഡ്ജിങ് പാനലാണ് മത്സരം നിയന്ത്രിച്ചത്.
ക്വിസ് മത്സരത്തിൽ ടീം കുറ്റിയാടി മണ്ഡലം ഒന്നാം സ്ഥാനവും, ടീം വടകര മണ്ഡലം രണ്ടാം സ്ഥാനവും, ടീം കൊയിലാണ്ടി മണ്ഡലം മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഇതുമായി ബന്ധപ്പെട്ട് നടന്ന യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഷാഫി വേളം അധ്യക്ഷനായിരുന്നു. കെ.എം.സി.സി. സംസ്ഥാന ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളികുളങ്ങര, വൈസ് പ്രസിഡന്റ് അസ്ലം വടകര, സെക്രട്ടറി അഷ്‌റഫ് കാട്ടിൽ പീടിക, കോഴിക്കോട് ജില്ലാ പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ്, ട്രഷറർ സുബൈർ പുളിയാവ് തുടങ്ങിയവർ സംസാരിച്ചു.
പ്രോഗ്രാം കമ്മിറ്റി കൺവീനർ മുഹമ്മദ് സിനാൻ സ്വാഗതവും, ജില്ലാ ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര നന്ദിയും പറഞ്ഞു. കോഴിക്കോട് ജില്ലാ വൈസ് പ്രസിഡന്റുമാരായ അശ്റഫ് തോടന്നൂർ, കുഞ്ഞബ്ദുള്ള മാസ്റ്റർ, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, റഷീദ് വല്യക്കോട് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
aaa