നഗ്നത പ്രദർശിപ്പിച്ചു; സി.പി.എം ബ്രാഞ്ച് സെക്രട്ടറിയെ പോക്സോ കേസിൽ അറസ്റ്റ് ചെയ്തു

ഷീബ വിജയൻ
പാലക്കാട് I സി.പി.എം പുതുനഗരം ചെട്ടിയത്തുകുളമ്പ് ബ്രാഞ്ച് സെക്രട്ടറി വാരിയത്തുകളം എൻ. ഷാജി പോക്സോ കേസിൽ അറസ്റ്റിൽ. കൊടുവായൂരിൽ കായികോപകരണങ്ങൾ വിൽക്കുന്ന കട നടത്തുന്ന ഷാജി, ജഴ്സി വാങ്ങാൻ കടയിലെത്തിയ 10-ാം ക്ലാസ് വിദ്യാർഥിയെ സ്വകാര്യഭാഗം കാണിക്കുകയും കുട്ടിയുടെ സ്വകാര്യഭാഗം സ്പർശിക്കുകയും ചെയ്തെന്നാണ് കേസ്.
ചൊവ്വാഴ്ച രാവിലെയാണ് സംഭവം. സ്വകാര്യഭാഗം കാണിച്ച ഷാജി, തിരിച്ച് കുട്ടിയോടും സ്വകാര്യഭാഗം പ്രദർശിപ്പിക്കാൻ ആവശ്യപ്പെട്ട് സ്വകാര്യഭാഗത്ത് സ്പർശിച്ചെന്നാണ് കേസ്. കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയിൽ കേസെടുത്ത പുതുനഗരം പൊലീസ് ബുധനാഴ്ച കേസെടുത്തു. അന്വേഷണത്തിനു പിന്നാലെ പ്രതിയെ അറസ്റ്റ് ചെയ്തു. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. സംഭവത്തെ തുടർന്ന് സി.പി.എം ഇയാളെ പാർട്ടിയിൽനിന്ന് പുറത്താക്കി.
ADFSAFADSADFS