വിജയദശമി ആഘോഷത്തിനിടെ ട്രാക്ടർ നദിയിൽ മറിഞ്ഞ് 11 പേർക്ക് ദാരുണാന്ത്യം


ഷീബ വിജയൻ 

ഭോപാൽ I വിജയദശമി ആഘോഷത്തിനിടെ രണ്ടിടത്തുണ്ടായ ട്രാക്ടർ അപകടങ്ങളിൽ 13 മരണം. മധ്യപ്രദേശിലെ ഖാണ്ഡ്‌വ ജില്ലയിൽ വിശ്വാസികൾ സഞ്ചരിച്ച ട്രാക്ടർ ട്രോളി കുളത്തിലേക്ക് മറിഞ്ഞ് 11 പേർ മരിച്ചു. ഇതിൽ എട്ടുപേർ പെൺകുട്ടികളാണ്. പന്ഥാന മേഖലയിലെ അർദാല ഗ്രാമത്തിലാണ് അപകടമുണ്ടായത്. വിഗ്രഹ നിമജ്ജനം കഴിഞ്ഞ് മടങ്ങിയ സംഘമാണ് അപകടത്തിൽ പെട്ടത്. മുന്നോട്ടുപോകരുതെന്ന് നട്ടുകാർ വിലക്കിയിട്ടും ഡ്രൈവർ വകവെക്കാതെ വാഹനം ഓടിച്ചതാണ് അപകടത്തിന് കാരണമായതെന്ന് ദൃക്സാക്ഷികളെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25ഓളം പേരാണ് ട്രാക്ടറിൽ ഉണ്ടായിരുന്നത്. കാണാതായവർക്കായി തിരച്ചിൽ തുടരുകയാണ്. ആർഡ്‌ല, ജാമ്‌ലി ഗ്രാമങ്ങളിൽനിന്ന് പോയവരാണ് അപകടത്തിൽപെട്ടത്.

ഉജ്ജയിനിലെ ഇങ്കോറിയയിൽ വിശ്വാസികളുമായി പോയ ട്രാക്ടർ ചമ്പൽ നദിയിലേക്ക് മറിഞ്ഞ് രണ്ടുപേർ മരിച്ചു. ഒരാളെ കാണാതായി. 12 കുട്ടികൾ നദിയിൽ വീണെങ്കിലും 11 പേരെ നാട്ടുകാർ രക്ഷിച്ചു. ഇതിൽ രണ്ടുപേർ പിന്നീട് ആശുപത്രിയിൽ മരിച്ചു.

article-image

GXVCVFFV

You might also like

Most Viewed