ഇന്ത്യ ആരുടെയും മുന്നിൽ തല കുനിക്കില്ല'; യു.എസിൻ്റെ താരിഫ് നടപടിക്കെതിരെ ആഞ്ഞടിച്ച് പുടിൻ

ഷീബ വിജയൻ
മോസ്കോ I യു.എസിൻ്റെ താരിഫ് നടപടിക്കെതിരെ ആഞ്ഞടിച്ച് റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിൻ. ഇന്ത്യ ആരുടെയും മുന്നിൽ തല കുനിക്കില്ലെന്നും അപമാനിതരാകില്ലെന്നും അദ്ദേഹം പറഞ്ഞു. സോചിയിലെ വാൽഡായ് ചർച്ചയുടെ പ്ലീനറി സെക്ഷനിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമതുലിതനും ബുദ്ധിമാനുമായ നേതാവാണ് നരേന്ദ്രമോദിയെന്നും പുടിൻ മോദിയെ പ്രകീർത്തിച്ചു. ഇന്ത്യ റഷ്യൻ ക്രൂഡ് ഓയിൽ ഇറക്കുമതി ചെയ്യുന്നത് പൂർണമായും സാമ്പത്തിക കണക്കുകൂട്ടലിന്‍റെ അടിസ്ഥാനത്തിലാണെന്നും രാഷ്ട്രീയ ലക്ഷ്യങ്ങളില്ലെന്നും പുടിൻ പറഞ്ഞു. '
റഷ്യയിൽ നിന്നുള്ള ഊർജ വിതരണം ഇന്ത്യ നിരസിച്ചാൽ അത് ചില നഷ്ടങ്ങൾ വരുത്തി വെക്കും. ഏകദേശം 9 മുതൽ10 ബില്യൻ ഡോളർ വരെയായിരിക്കും ഇത്. എന്നാൽ നിരസിച്ചില്ലെങ്കിൽ യു.എസ് ഉപരോധം ഏർപ്പെടുത്തും. അപ്പോഴും ഇതേ നഷ്ടമുണ്ടാകും.' പുടിൻ പറഞ്ഞു. യു.എസ് ഇന്ത്യയുടെ മേൽ ഏർപ്പെടുത്തിയ ശിക്ഷാ താരിഫ് കൊണ്ടുണ്ടാകുന്ന നഷ്ടം ക്രൂഡ് ഓയിൽ ഇറക്കുമതിയിലൂടെ നികത്താൻ കഴിയുമെന്നും പരമാധികാര രാഷ്ട്രം എന്ന നിലക്ക് ഇന്ത്യക്ക് ഇത് അഭിമാനമാകുമെന്നും പുടിൻ കൂട്ടിച്ചേർത്തു.
SWAAAAS