മോഹൻലാലിനുള്ള സര്‍ക്കാറിന്‍റെ ആദരം നാളെ, പ്രവേശനം സൗജന്യം


ഷീബ വിജയൻ 

തിരുവനന്തപുരം I ദാദാ സാഹെബ് ഫാൽക്കെ പുരസ്കാരം സ്വന്തമാക്കിയ നടൻ മോഹൻലാലിനെ ആദരിക്കുന്ന സംസ്ഥാന സർക്കാറിന്‍റെ ‘മലയാളം വാനോളം ലാൽസലാം പരിപാടി നാളെ നടക്കും. പ്രവേശനം സൗജന്യമാണ്. നിശാഗന്ധിയിൽ നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ മോഹൻലാലിന് ആദരവ് അർപ്പിക്കും. ചടങ്ങിൽ സാംസ്കാരിക മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും. ആദരിക്കല്‍ ചടങ്ങിനെത്തുടര്‍ന്ന് സംവിധായകന്‍ ടി.കെ. രാജീവ് കുമാര്‍ അവതരിപ്പിക്കുന്ന രംഗാവിഷ്‌കാരം 'രാഗം മോഹനം' അരങ്ങേറും.

ദാദാ സാഹെബ്‌ ഫാൽക്കെ അവാർഡ്‌ മലയാള സിനിമയെത്തേടി എത്തുന്നത്‌ ഇത്‌ രണ്ടാംതവണയാണ്. 2004ൽ അടൂർ ഗോപാലകൃഷ്‌ണനാണ്‌ മലയാളത്തിൽ നിന്ന് ആദ്യമായി പുരസ്‌കാരം ലഭിച്ചത്‌.

article-image

ASDASDSA

You might also like

Most Viewed