രാഹുൽ ശ്രദ്ധ പുലർത്തണമായിരുന്നു ; രമേശ് പിഷാരടി


ഷീബ വിജയൻ

പാലക്കാട് I രാഹുല്‍ മാങ്കൂട്ടത്തിലിനെതിരായ ലൈംഗികാരോപണത്തില്‍ പ്രതികരണവുമായി നടന്‍ പിഷാരടി. എംഎൽഎ കുറേക്കൂടി ശ്രദ്ധ പുലർത്തണമായിരുന്നുവെന്ന് രമേശ് പിഷാരടി പറഞ്ഞു. ആരോപണങ്ങൾ തെളിയും വരെ സ്ഥാനങ്ങളിൽ നിന്നും നീക്കേണ്ട കാര്യമില്ലായിരുന്നുവെന്നും പിഷാരടി അഭിപ്രായപ്പെട്ടു. പ്രതിഷേധങ്ങൾ സ്വാഭാവികമായി ഉണ്ടാകും 'വിധി വരട്ടെയെന്ന് പറയാൻ രാഹുലിന്റെ വിഷയത്തിൽ ഒരു പരാതി പോലുമില്ല. ഷാഫിക്കെതിരെയുള്ള വിമർശനം സ്വാഭാവികം. രാഹുലിന്റെ സുഹൃത്ത് ആയതിനാൽ ഇത്തരം വിമർശനങ്ങൾ ഉണ്ടാകും. ആരോപണങ്ങൾ ഉയർന്നതിന് പിന്നാലെ രാഹുലിനെ ഫോണിൽ ബന്ധപ്പെട്ടിരുന്നു. ഉമ്മൻചാണ്ടിക്കെതിരെയും ആരോപണങ്ങൾ ഉയർന്നപ്പോൾ രണ്ടര വർഷം പല രീതിയിൽ പ്രതിഷേധങ്ങളുണ്ടായിയെന്നും പിഷാരടി പറഞ്ഞു.

അതിനിടെ ലൈംഗികാരോപണ വിവാദങ്ങൾക്കിടെ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ ശബരിമലയിൽ ദർശനത്തിനെത്തി. പുലർച്ചെ നട തുറന്നപ്പോഴുള്ള നിർമാല്യം തൊഴുത ശേഷം 7.30ന്റെ ഉഷപൂജയിലും രാഹുൽ പങ്കെടുത്തു.

article-image

sxsad

You might also like

Most Viewed