സ്ത്രീപീഡകന് അവസരം നൽകി'; വേടനെ തമിഴിൽ പാടിപ്പിച്ച മാരി സെൽവരാജിനെതിരെ സൈബർ ആക്രമണം

ഷീബ വിജയൻ
ചെന്നൈ I ലൈംഗികാരോപണം റാപ്പര്‍ വേടനുമായി സഹകരിച്ചതിൽ തമിഴ് സംവിധായകൻ മാരി സെൽവരാജിനെതിരെ സൈബര്‍ ആക്രമണം. സെൽവരാജിന്‍റെ 'ബൈസൺ' എന്ന ചിത്രത്തിൽ വേടന്‍റെ പാട്ട് ഉൾപ്പെടുത്തിയതാണ് വിവാദമായത്. നടൻ ധ്രുവ് വിക്രം നായകനാകുന്ന ചിത്രത്തിൽ ‘റെക്ക റെക്ക’ എന്ന ഗാനമാണ് വേടൻ പാടിയിരിക്കുന്നത്. സെൽവരാജും തമിഴ് റാപ്പർ അറിവും ചേർന്നാണ് വരികൾ എഴുതിയിരിക്കുന്നത്. വേടനൊപ്പം അറിവും പാടിയിട്ടുണ്ട്. വേടനെതിരെ നിരവധി ലൈംഗിക പീഡന പരാതികൾ നിലവിലുള്ള സാഹചര്യത്തിൽ അദ്ദേഹവുമായി സംവിധായകൻ സഹകരിച്ചത് വേദനയുണ്ടാക്കുന്നുവെന്നായിരുന്നു വിമര്‍ശനം.
ചൊവ്വാഴ്ചയാണ് റെക്ക റെക്ക ഗാനം സോഷ്യൽമീഡിയ പ്ലാറ്റ്ഫോമുകളിലൂടെ പുറത്തിറക്കിയത്. ഒക്ടോബര്‍ 17നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്. മാരി സെൽവരാജിനെ മാത്രമല്ല, ലൈംഗിക ദുരുപയോഗ ആരോപണം നേരിടുന്ന നടൻ ജോൺ വിജയ്‌ക്കൊപ്പം പ്രവർത്തിച്ചതിന് സംവിധായകൻ പാ രഞ്ജിത്തിനെയും നെറ്റിസൺസ് വിമര്‍ശിച്ചു.
asasas