പാലിയേക്കര ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി
ഷീബ വിജയൻ
തൃശൂർ I പാലിയേക്കരയിൽ ടോൾ വിലക്ക് തുടരുമെന്ന് ഹൈക്കോടതി. ഇത് സംബന്ധിച്ചുള്ള ഹരജി ഹൈക്കോടതി വ്യാഴാഴ്ച പരിഗണിക്കും. അതുവരെ ടോൾ വിലക്ക് സംബന്ധിച്ച ഉത്തരവ് തുടരുമെന്നും കോടതി ഉത്തരവിട്ടു. പ്രദേശത്തെ ഗതാഗത പ്രശ്നം, റോഡിന്റെ ശോചനീയാവസ്ഥ, നിർമാണ പ്രവർത്തികളുടെ പുരോഗതി എന്നിവയെ സംബന്ധിച്ചുള്ള ജില്ലാ കളക്ടറുടെ റിപ്പോർട്ട് ഹൈക്കോടതിയുടെ പരിഗണനയിലാണ്. പരിശോധിച്ച 18 സ്പോട്ടുകളിൽ 13 എണ്ണത്തിലും പുരോഗതിയുണ്ടെന്ന് കലക്ടറുടെ റിപ്പോർട്ടിൽ പറയുന്നു. ബാക്കിയുള്ള അഞ്ച് സ്പോട്ടുകളിൽ നിർമാണ പ്രവർത്തികൾ തുടരുകയാണെന്നും വൈകാതെ തന്നെ അത് പൂർത്തീകരിക്കുമെന്നും ദേശീയ പാത അതോറിറ്റി കളക്ടറെ അറിയിച്ചിട്ടുണ്ട്.
എന്നാൽ റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന നാല് സ്പോട്ടുകളിൽ നിർമാണ പ്രവർത്തികളിൽ തൃപ്തികരമല്ലെന്നും അത് പൂർത്തിയാക്കിയതിന് ശേഷം മാത്രമേ വിഷയത്തിന്റെ പൂർണതയിലേക്ക് കടക്കുകയുള്ളൂവെന്നും കോടതി അറിയിച്ചു.
AFFDDASDSA
