ച​രി​ത്രം കു​റി​ച്ച് സ്വ​ർ​ണ​വി​ല; 82,000 ക​ട​ന്ന് കു​തി​പ്പ്


ഷീബ വിജയൻ

കൊച്ചി I സംസ്ഥാനത്ത് ചരിത്രം കുറിച്ച് സ്വർണവില പുതിയ ഉയരത്തിൽ. പവന് ഒറ്റയടിക്ക് 640 രൂപയും ഗ്രാമിന് 80 രൂപയുമാണ് വർധിച്ചത്. ഇതോടെ, ഒരു പവൻ സ്വർണത്തിന് 82,080 രൂപയിലും ഗ്രാമിന് 10,260 രൂപയിലുമാണ് വ്യാപാരം പുരോഗമിക്കുന്നത്. അതേസമ‌യം, 18 കാരറ്റ് സ്വർണവില 8,425 രൂപയിലെത്തി. ഈ മാസം 12ന് രേഖപ്പെടുത്തിയ ഗ്രാമിന് 10,200 രൂപയും പവന് 81,600 രൂപയുമെന്ന റിക്കാർഡാണ് ഇന്ന് പഴങ്കഥയായത്. ഇതോടെ, ഈമാസം ഇതുവരെ മാത്രം ഗ്രാമിന് 555 രൂപയും പവന് 4,440 രൂപയുമാണ് കൂടിയത്.

article-image

RTWRTSEW

You might also like

Most Viewed