അയ്യപ്പ സംഗമത്തിന് പിന്നാലെ ന്യൂനപക്ഷ സംഗമത്തിന് സർക്കാർ


ഷീബ വിജയൻ
കൊച്ചി I അയ്യപ്പ സംഗമം വിവാദത്തിനിടെ ന്യൂനപക്ഷ സംഗമവുമായി സർക്കാർ. കൊച്ചിയാണ് സംഗമ വേദി. പ്രധാന ലക്ഷ്യം ക്രിസ്ത്യൻ സംഘടനകളെന്നാണ് സൂചന. ക്രിസ്ത്യൻ - മുസ്‌ലിം മത വിഭാഗങ്ങളിൽനിന്നായി ക്ഷണിക്കപ്പെട്ട 1500 പേരെ പങ്കെടുപ്പിക്കും. ഒക്ടോബർ മാസത്തില്‍ സംഗമം നടത്താനാണ് തീരുമാനം. കെ.ജെ മാക്സി എംഎല്‍എയ്ക്കാണ് ക്രിസ്ത്യൻ സംഘടനകളെ ഈ സംഗമത്തില്‍ പങ്കെടുപ്പിക്കാനുള്ള ചുമതല. 'വിഷന്‍ 2031' എന്നാണ് സംഗമത്തിന് തലക്കെട്ട് നല്‍കിയിരിക്കുന്നത്. 2031ല്‍ കേരളത്തിലെ ന്യൂനപക്ഷ സംഘടനകള്‍ ഏത് രീതിയിലാണ് പ്രവര്‍ത്തിക്കേണ്ടത് തുടങ്ങിയ പ്രബന്ധാവതരണം ഉള്‍പ്പെടെയുള്ള പരിപാടികള്‍ സംഗമത്തിലുണ്ടാകുമെന്നാണ് വിവരം.

article-image

ADFDSDDASADAS

You might also like

Most Viewed