അജിത് കുമാറിന്റെ ട്രാക്ടർ യാത്ര; വിവരം റിപ്പോർട്ട് ചെയ്ത പൊലീസ് ഉദ്യോഗസ്ഥന് സ്ഥലം മാറ്റം


ഷീബ വിജയൻ

പത്തനംതിട്ട I എം.ആർ അജിത് കുമാറിന്റെ ശബരിമലയിലെ ട്രാക്ടർ യാത്ര വിവരം റിപ്പോർട്ട് ചെയ്ത ഉദ്യോഗസ്ഥന് സ്ഥലംമാറ്റം. പത്തനംതിട്ട സ്റ്റേറ്റ് സ്‌പെഷൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ.ജോസിനെയാണ് ആലുവ റൂറൽ ഡിസിആർപിയിലേക്ക് സ്ഥലംമാറ്റിയത്. വിരമിക്കാൻ എട്ടു മാസം മാത്രം ശേഷിക്കെയാണ് സ്ഥലംമാറ്റം. നവഗ്രഹ പൂജ കാലത്താണ് എഡിജി പി എം.ആർ അജിത് കുമാർ പമ്പയിൽ നിന്ന് സന്നിധാനത്തേക്ക് ട്രാക്ക്ടറിൽ യാത്ര ചെയ്തത്. എഡിജിപിയുടെ ട്രാക്ക്ടർ യാത്രയുടെ ദൃശ്യങ്ങൾ സഹിതം മാധ്യമങ്ങളിൽ വാർത്തയായതോടെ സംഭവം വലിയ വിവാദമായി. പൊലീസിലെ ഉന്നത ഉദ്യോഗസ്ഥർക്കിടയിലെ ചേരിപ്പോരാണ് ട്രാക്ക്ടർ യാത്രയുടെ വിവരങ്ങൾ ചോരാൻ കാരണമായത്. പിന്നീട് സേനക്കുള്ളിൽ നടത്തിയ അന്വേഷണത്തിലാണ് വിവരം ചോർത്തിയത് ഡിവൈഎസ്പി ആർ.ജോസാണെന്ന സംശയം ഉടലെടുക്കുന്നത്. ഇതോടെ സ്ഥലം മാറ്റത്തിന് ഉത്തരവിടുകയായിരുന്നു.

article-image

DSZFCFGGFD

You might also like

Most Viewed