ടി സിദ്ദിഖിന് പെരുമണ്ണയിലും കൽപ്പറ്റയിലും വോട്ട്; രേഖകൾ പുറത്തുവിട്ട് സിപിഐഎം

ഷീബ വിജയൻ
വയനാട് I കല്പറ്റ എംഎൽഎ ടി സിദ്ദിഖിന് ഇരട്ട വോട്ടെന്ന ആരോപണവുമായി സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ്. കോഴിക്കോട് പെരുമണ്ണയിലും വയനാട് കല്പറ്റയിലും സിദ്ദിഖിന് വോട്ട് ഉണ്ടെന്ന് കെ റഫീഖ് പറഞ്ഞു. സിപിഐഎം ജില്ലാ സെക്രട്ടറി കെ റഫീഖ് രേഖകൾ പുറത്ത് വിട്ടു. വോട്ടർ പട്ടിക വിശദമായി പരിശോധിക്കുമെന്ന് അദ്ദേഹം അറിയിച്ചു. ജനങ്ങളുടെ ശ്രദ്ധയിൽ പെടുത്തുക എന്നുള്ള കാര്യമാണ് ഇപ്പോൾ ചെയ്തത്. ഒരു ഉത്തരവാദിത്വപ്പെട്ട ജനപ്രതിനിധി ഇങ്ങനെ ചെയ്യാൻ പാടില്ലായിരുന്നുവെന്നും വിമർശനം.
asdfsaadsfasd