കൂത്താട്ടുകുളം നഗരസഭ പിടിച്ച് യുഡിഎഫ്; കലാ രാജു അധ്യക്ഷ

ഷീബ വിജയൻ
കൊച്ചി I കൂത്താട്ടുകുളം നഗരസഭാ ഭരണം പിടിച്ച് യുഡിഎഫ്. നഗരസഭാധ്യക്ഷയായി സിപിഎം വിമത കൗൺസിലർ കലാ രാജു തെരഞ്ഞെടുക്കപ്പെട്ടു. യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ച കലാ രാജു 12 വോട്ടുകൾക്ക് എതിരെ 13 വോട്ടുകൾക്കാണ് വിജയിച്ചത്. നഗരസഭ മുൻ അധ്യക്ഷ വിജയ ശിവൻ ആയിരുന്നു എൽഡിഎഫ് സ്ഥാനാർഥി. ഏറെനാളായി സിപിഎമ്മുമായുള്ള കലഹത്തിനൊടുവിലാണ് കലാ രാജു നഗരസഭ അധ്യക്ഷയാകാനായി പോരാട്ടത്തിനിറങ്ങിയത്. തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിന് മാസങ്ങള്‍ മാത്രം ശേഷിക്കേയാണ് നഗരസഭയില്‍ വീണ്ടും അധ്യക്ഷ തെരഞ്ഞെടുപ്പ് നടന്നത്. ഈ മാസം അഞ്ചിന് നടന്ന അവിശ്വാസ വോട്ടെടുപ്പിലാണ് നഗരസഭയില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായത്. എല്‍ഡിഎഫ് ഭരണ സമിതിക്കെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം പാസാകുകയായിരുന്നു. അന്ന് സിപിഎം വിമതയായിരുന്ന കല രാജു യുഡിഎഫിന്‍റെ അവിശ്വാസ പ്രമേയത്തെ പിന്തുണച്ച് വോട്ട് ചെയ്തു. കലാ രാജുവിനൊപ്പം ഒരു സ്വതന്ത്രനും യുഡിഎഫിന് അനുകൂലമായി വോട്ടുചെയ്തതാടെയാണ് അവിശ്വാസ പ്രമേയം പാസായത്. കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന അസ്വാരസ്യങ്ങള്‍ക്കൊടുവിലായിരുന്നു ഇത്.
കലാ രാജുവും സിപിഎം നേതൃത്വവും തമ്മിലുണ്ടായിരുന്ന പ്രശ്‌നങ്ങള്‍ 2025 ജനുവരി 18 നാണ് പരസ്യ പോരിലേക്ക് കടന്നത്. അന്ന് നഗരസഭാ അധ്യക്ഷയ്ക്കും ഉപാധ്യക്ഷനുമെതിരെ യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നതും കൗണ്‍സിലര്‍ കലാ രാജുവിനെ നടുറോഡില്‍ നിന്ന് സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടുപോയതും വലിയ വിവാദമായിരുന്നു. യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യാന്‍ സാധ്യതയുണ്ടെന്ന വിലയിരുത്തലിലായിരുന്നു സിപിഎം - ഡിവൈഎഫ്ഐ പ്രവര്‍ത്തകര്‍ തട്ടിക്കൊണ്ടു പോകല്‍ നടത്തിയത്.
EWFDEWEWEW