രാഹുൽ നിരപരാധിത്വം തെളിയിക്കണം: വ്യക്തത വരുത്താതെ തുടർപരിഗണനകളില്ലെന്ന് എഐസിസി


ഷീബ വിജയൻ 

ന്യൂഡൽഹി I രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയിൽനിന്ന് തൃപ്തികരമായ വിശദീകരണം ഇനിയും കിട്ടിയിട്ടില്ലെന്ന് എഐസിസി. രാഹുൽ നിരപരാധിത്വം തെളിയിക്കണമെന്നും കാര്യങ്ങൾ വ്യക്തമാക്കാതെ ഇനി തുടർ പരിഗണനകളില്ലെന്നും എഐസിസി നേതൃത്വം വ്യക്തമാക്കി. തനിക്കെതിരെ ഉയർന്ന ആരോപണങ്ങൾക്ക് പിന്നിൽ ഗൂഢാലോചനയുണ്ടെന്നാണ് രാഹുൽ മാങ്കൂട്ടത്തിൽ കോൺഗ്രസ് നേതാക്കളെ അറിയിച്ചത്. എന്നാൽ, ആരോപണങ്ങളിൽ പൊതുമാധ്യത്തിൽ രാഹുൽ തന്നെ കാര്യങ്ങൾ വിശദീകരിക്കട്ടെ എന്നാണ് കോൺഗ്രസ് നേതൃത്വത്തിന്‍റെ നിലപാട്. നിയമസഭാ സമ്മേളനത്തില്‍ രാഹുലിനെ മാങ്കൂട്ടത്തിലിനെ പങ്കെടുപ്പിക്കരുതെന്ന ആവശ്യവും കോണ്‍ഗ്രസില്‍ ഉയര്‍ന്നിട്ടുണ്ട്. ഘടകകക്ഷി നേതാക്കളും സമാനമായ അഭിപ്രായം യുഡിഎഫ് നേതൃത്വത്തെ അറിയിച്ചതായാണ് വിവരം.

article-image

QSWASAS

You might also like

  • Straight Forward

Most Viewed