സി.പി.എമ്മുകാർ അധികം കളിക്കണ്ട; കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരും; വി.ഡി സതീശൻ

ഷീബ വിജയൻ
കോഴിക്കോട് I സി.പി.എമ്മുകാർ അധികം കളിക്കേണ്ടെന്നും കേരളം ഞെട്ടുന്ന വാർത്ത ഉടൻ പുറത്തുവരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. സി.പി.എം സ്ത്രീവിരുദ്ധ പാർട്ടിയാണെന്ന ആരോപണത്തോടെയായിരുന്നു പ്രതിപക്ഷ നേതാവിന്‍റെ മുന്നറിയിപ്പ്. ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയാണ് സി.പി.എമ്മെന്നും ബംഗാളിൽ സംഭവിച്ചത് ഇവിടെയും സംഭവിക്കുമെന്നും അദ്ദേഹം കോഴിക്കോട്ട് മാധ്യമപ്രവർത്തകരോട് പ്രതികരിക്കവെ പറഞ്ഞു. “ലൈംഗികാരോപണം വന്നയാൾക്കെതിരെ സംഘടനാപരമായ നടപടി ഞങ്ങൾ സ്വീകരിച്ചു. റേപ്പ് കേസിൽ പ്രതിയായ പലരും നിയമസഭയിൽ ഇരിക്കുന്നു. ലൈംഗികാരോപണം നേരിടുന്ന എത്ര മന്ത്രിമാരുണ്ട്? അവരെയൊക്കെ ആദ്യം പുറത്താക്ക്. ആ എം.എൽ.എയോട് രാജിവെക്കാൻ പറ. മുഖ്യമന്ത്രിയുടെ ഓഫിസിലുൾപ്പെടെ ലൈംഗികാരോപണം നേരിടുന്ന ആളുകളെ വെച്ചുകൊണ്ട് സി.പി.എം നടത്തുന്ന പ്രതിഷേധം എം.വി. ഗോവിന്ദനെ രക്ഷിക്കാനും മന്ത്രിയുൾപ്പെട്ട ഹവാലക്കേസ് മുക്കാനുമാണ്. സി.പി.എമ്മുകാർ അധികം കളിക്കണ്ട. കേരളം ഞെട്ടുന്ന വാർത്ത പുറത്തുവരാനുണ്ടെന്നും വി.ഡി. സതീശൻ തുറന്നടിച്ചു.
പാർലമെന്‍റ് തെരഞ്ഞെടുപ്പിലെ തോൽവിക്ക് ശേഷം ഭൂരിപക്ഷ വർഗീയതയെ പിന്തുണക്കുകയാണ് സി.പി.എം. അയ്യപ്പസ്നേഹം അതിന്‍റെ ഭാഗമാണ്. തീക്കൊള്ളി കൊണ്ടാണ് അവർ തല ചൊറിയുന്നതെന്നും വി.ഡി സതീശൻ പറഞ്ഞു.
ASASDS