പെരുമ്പാവൂരില്‍ നവജാത ശിശുവിനെ കൊന്നു വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തിൽ അന്വേഷണം ആരംഭിച്ചു

ഷീബ വിജയൻ
കൊച്ചി I പെരുമ്പാവൂരില്‍ നവജാത ശിശുവിനെ കൊന്നു വീട്ടുമുറ്റത്ത് കുഴിച്ചിട്ട സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തില്‍ ബംഗാള്‍ സ്വദേശികളായ ദമ്പതികള്‍ മജ്‌റു ഷെയ്ഖ് (33), ഭാര്യ ഷീല ഖാത്തൂന്‍ (32) എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഷീലയെ രക്തസ്രാവത്തെ തുടര്‍ന്ന് കളമശേരി മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ചികിത്സയിലുള്ള ഇവര്‍ പോലീസ് നിരീക്ഷണത്തിലാണ്. മജ്‌റുവിനെ പോലീസ് വിശദമായി ചോദ്യം ചെയ്തുവരുന്നു. പ്രസവിച്ചയുടനെ കുഞ്ഞിനെ കൊലപ്പെടുത്തി ഇവര്‍ വീട്ടുമുറ്റത്ത് കുഴിച്ചിട്ടെന്നാണ് പ്രാഥമിക നിഗമനം. പെണ്‍കുഞ്ഞായതിനാലാണ് കൊലപ്പെടുത്തിയതെന്നാണ് സൂചന. ആറുമാസം മുമ്പാണ് ദമ്പതികള്‍ ഇവിടെയെത്തിയത്. ഇവർക്ക് മറ്റു രണ്ട് മക്കള്‍ കൂടിയുണ്ട്. കാഞ്ഞിരക്കാട് ദമ്പതികള്‍ വാടകയ്ക്ക് താമസിക്കുന്നിടത്താണ് തിങ്കളാഴ്ച വൈകുന്നേരം 3.30 ഓടെ മൃതദേഹം കണ്ടെത്തിയത്. കുഴിച്ചിട്ട സ്ഥലത്ത് നായ മാന്തുന്നത് കണ്ട് സമീപത്തുള്ള ഇതരസംസ്ഥാന സ്വദേശിനി പരിശോധിച്ചപ്പോഴാണ് നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടത്. തുടര്‍ന്ന് സമീപവാസികളെയും പോലീസിനെയും അറിയിക്കുകയായിരുന്നു.
AASASASASAS