ഇന്ന് അത്തം : നാടും നഗരവും ഓണത്തിന്‍റെ ആവേശത്തിലേക്ക്


 ഷീബ വിജയൻ 

കോട്ടയം I ഇന്ന് അത്തം. ഇനിയുള്ള പത്താം നാള്‍ മലയാളികള്‍ തിരുവോണം ആഘോഷിക്കും. ഓണത്തിന്‍റെ പ്രധാനചടങ്ങിൽ ഒന്നാണ് അത്തപ്പൂക്കളം ഒരുക്കുക. ഓണക്കാലത്ത് മലയാളികൾക്ക് ഏറെ ഗൃഹാതുരത്വം സമ്മാനിക്കുന്ന അത്തം പിറക്കുന്നതോടെ നാടും നഗരവും ഓണത്തിന്‍റെ ആവേശത്തിലേയ്ക്ക് കടക്കും. തൊടികളിൽനിന്നു തുന്പയും തുളസിയും മുക്കുറ്റിയും കാക്കപ്പൂവും കോളാന്പിപ്പൂവും ശേഖരിച്ച് മുറ്റത്ത് കളമെഴുതി അത്തം മുതൽ പൂക്കളമിടുന്ന ശീലം മലയാളിയ്ക്ക് അന്യമായെങ്കിലും ഇതിന്‍റെ സ്മരണകളുണർത്തി ഇന്നു മുതൽ നാടൊട്ടുക്കും അത്തപ്പുക്കളങ്ങൾ നിറയും.

അത്തം മുതൽ 10 ദിവസം മുതൽ നടക്കുന്ന പൂവിടലലിൽ ഓരോ ദിവസവും വ്യത്യസ്ത തരത്തിലുള്ള പൂക്കളങ്ങളാണ് ഒരുക്കുന്നത്. ഓരോ ദിവസവും പൂക്കളത്തിന്‍റെ വലിപ്പവും രൂപവും വ്യത്യാസപ്പെട്ടിരിക്കും.

article-image

ASasasasas

You might also like

  • Lulu Exchange
  • Straight Forward

Most Viewed