എസ്.കെ.എസ്.ബി.വി ബഹ്‌റൈൻ റെയ്ഞ്ച് സ്വാതന്ത്ര്യദിനമാഘോഷിച്ചു

പ്രദീപ് പുറവങ്കര
മനാമ l എസ്.കെ.എസ്.ബി.വി ബഹ്‌റൈൻ റെയ്ഞ്ച് സ്വാതന്ത്ര്യദിനമാഘോഷിച്ചു. സമസ്ത ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി സമസ്‌ത പ്രസിഡന്റ് സയ്യിദ് ഫഖ്റുദ്ദീൻ കോയ തങ്ങൾ ഉദ്ഘാടനം ചെയ്തു. റബീഹ് ഫൈസി അമ്പലക്കടവ് സ്വാതന്ത്ര്യദിന സന്ദേശം നൽകി. അഷ്‌റഫ് അൻവരി, ബഷീർ ദാരിമി, മുഹമ്മദ് മുസ്‍ലിയാർ എടവണ്ണപ്പാറ തുടങ്ങിയവർ സംസാരിച്ചു.
മനാമ, ഹൂറ, ജിദാലി, മുഹറഖ്, ഉമ്മുൽ ഹസ്സം, ഹമദ് ടൗൺ, റിഫ, ഗലാലി, ഹിദ്ദ് മദ്റസകളിലെ വിദ്യാർഥികളും ഉസ്താദുമാരും സംബന്ധിച്ചു. ക്വിസ് മത്സരത്തിൽ മുഹറഖ് ഐനുൽ ഹുദയിലെ മുഹമ്മദ് സഹദ് നാസർ ഒന്നാം സ്ഥാനവും അൻവാറുൽ ഇസ്‍ലാം ഹിദ്ദിലെ മുഹമ്മദ് നിഷാൻ രണ്ടാം സ്ഥാനവും നേടി.
വിജയികൾക്ക് എസ്.കെ.എസ്.ബി.വിയുടെ ഉപഹാരം സയ്യിദ് ഫഖ്‌റുദീൻ കോയ തങ്ങൾ സമ്മാനിച്ചു. മുഹമ്മദ് യാസീൻ പ്രതിജ്ഞ നിർവഹിച്ചു. നിഷാൻ ബാഖവി അധ്യക്ഷത വഹിച്ചു. സഈദ് മൗലവി സ്വാഗതവും മുഹമ്മദ് ഷയാൻ നന്ദിയും പറഞ്ഞു.
നമസ്കാരം ഇന്ന് 2025 ആഗസ്ത് 25, തിങ്കളാഴ്ച്ച, ഫോർ പി എം ന്യൂസ് ബഹ്റൈൻ അപ്ഡേറ്റിലേയ്ക്ക് സ്വാഗതം.
asfsdf