സെര്‍ച്ച് കമ്മിറ്റി രൂപീകരണം; പേരുകൾ നൽകാൻ ഗവർണർ സമയം നീട്ടി ചോദിക്കും

ഷീബ വിജയൻ
തിരുവനന്തപുരം I വിസി നിയമനവുമായി ബന്ധപ്പെട്ട് സെര്‍ച്ച് കമ്മിറ്റിയിലേക്ക് പേരുകൾ നിര്‍ദേശിക്കാന്‍ ഗവര്‍ണര്‍ സമയം നീട്ടി ചോദിക്കും. കെടിയു, ഡിജിറ്റൽ സർവകലാശാലകളിലെ വിസി നിയമനവുമായി ബന്ധപ്പെട്ടുള്ള സെര്‍ച്ച് കമ്മിറ്റി രൂപീകരണത്തിനാണ് സമയം നീട്ടി ചോദിക്കുക. സെര്‍ച്ച് കമ്മിറ്റി രൂപീകരിച്ച് പേരുകൾ ഇന്ന് നല്‍കണമെന്ന് സുപ്രീംകോടതി നിർദേശിച്ചിരുന്നു. ഐഐടിയിലെ വിദഗ്ധരടക്കം 20 പേരുകൾ ഷോർട്ട് ലിസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ അനുവാദം കൂടി വാങ്ങിയതിന് ശേഷം അന്തിമ പട്ടിക തിങ്കളാഴ്ച സമർപ്പിക്കാമെന്ന് ഗവര്‍ണര്‍ കോടതിയെ അറിയിക്കും.
ASDSDASDSA