ഡോ. വന്ദനാദാസ് കൊലക്കേസ്: സാക്ഷിവിസ്താരം ആരംഭിച്ചു

ഷീബ വിജയൻ
കൊല്ലം I ഡോ. വന്ദനാദാസ് കൊലക്കേസിലെ സാക്ഷിവിസ്താരം കൊല്ലം അഡി. സെഷൻസ് കോടതിയിൽ ആരംഭിച്ചു. രണ്ടാം സാക്ഷിയും പ്രതിയുടെ സമീപവാസിയുമായ ബിനുവിന്‍റെ വിസ്താരം പൂർത്തിയായി. ജഡ്ജി പി.എൻ.വിനോദ് ആണ് വാദം കേൾക്കുന്നത്. പ്രതിയായ കുടവട്ടൂർ സ്വദേശിയായ സന്ദീപിനെ പൂയപ്പള്ളി പോലീസ് കൊട്ടാരക്കര ഗവ. ആശുപത്രിയിൽ കൊണ്ടുവന്നപ്പോൾ താനും ഒപ്പമുണ്ടായിരുന്നു. നിരീക്ഷണ കാമറ ദൃശ്യങ്ങളും സാക്ഷി തിരിച്ചറിഞ്ഞു. മൂന്നാം സാക്ഷി ഹോം ഗാർഡ് അലക്സ് കുട്ടിയുടെ വിസ്താരം ഇന്ന് നടക്കുന്നുണ്ട്. പ്രോസിക്യൂഷന് വേണ്ടി സ്പെഷ്യൽ പ്രോസിക്യൂട്ടർ അഡ്വ. പ്രതാപ്.ജി പടിക്കൽ ആണ് ഹാജരാകുന്നത്.
DSAADS