നിവിൻ പോളിക്ക് ആശ്വാസം; വഞ്ചനാ കേസ് സ്റ്റേ ചെയ്ത് ഹൈക്കോടതി


ഷീബ വിജയൻ 

കൊച്ചി I വഞ്ചനാ കേസിൽ നടൻ നിവിൻ പോളിക്കും സംവിധായകൻ ഏബ്രിഡ് ഷൈനിനും ആശ്വാസം. ഇരുവർക്കുമെതിരായ കേസ് ഹൈക്കോടതി സ്റ്റേ ചെയ്തു. ആക്ഷൻ ഹീറോ ബിജു 2 എന്ന സിനിമയുടെ പേരിൽ രണ്ടു കോടി രൂപ തട്ടിയെടുത്തെന്നാണ് കേസ്. കോടതിയുടെ പരിഗണനയിലിരിക്കുന്ന കേസാണിതെന്നും എറണാകുളം സബ് കോടതി തീര്‍പ്പാക്കുന്നതിന് മുമ്പ് തന്നെ തലയോലപ്പറമ്പ് പോലീസ് അകാരണമായി കേസ് എടുത്ത് മുന്നോട്ട് പോകുകയാണെന്നും നിവിൻ പോളിയും ഏബ്രിഡ് ഷൈനും വാദിച്ചു. ഇതുകൂടി പരിഗണിച്ചാണ് ഹൈക്കോടതി ഇപ്പോൾ കേസ് അന്വേഷണം സ്റ്റേ ചെയ്തിരിക്കുന്നത്. നിവിൻ പോളി നായകനായ മഹാവീര്യർ ചിത്രത്തിന്‍റെ സഹനിർമാതാവ് വി.എസ്. ഷംനാസാണ് ഇരുവർക്കുമെതിരേ തലയോലപ്പറമ്പ് പോലീസിൽ നൽകിയത്. കഴിഞ്ഞയാഴ്ച പ്രതികൾക്കെതിരെ നോട്ടീസ് അയച്ച് അവരെ ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചിരുന്നു. ഈ ഘട്ടത്തിലാണ് നിവിൻ പോളിയും ഏബ്രിഡ് ഷൈനും ഹൈക്കോടതിയെ സമീപിച്ചത്.

തന്‍റെ കൈയിൽനിന്നു പണം വാങ്ങിയ കാര്യം മറച്ചുവച്ച് ആക്ഷൻ ഹീറോ ബിജു 2വിന്‍റെ വിതരണാവകാശം മറ്റൊരാൾക്ക് നൽകിയെന്നാണ് ഷംനാസിന്‍റെ പരാതി.

article-image

ASDSAADS

You might also like

  • Straight Forward

Most Viewed