പാലക്കാട് അമ്മയുടെ കൺമുന്നിൽവച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരൻ മരിച്ചു


ഷീബ വിജയൻ 

പാലക്കാട്: അമ്മയുടെ കൺമുന്നിൽ വച്ച് സ്കൂൾ ബസിടിച്ച് ആറ് വയസുകാരൻ മരിച്ചു. പട്ടാമ്പി പുലശേരിക്കര സ്വദേശി കാമികം കൃഷ്ണകുമാറിന്‍റെ മകൻ ആരവ് ആണ് മരിച്ചത്. ചൊവ്വാഴ്ച വൈകുന്നേരമാണ് സംഭവം. വാഹനത്തിൽ നിന്നും വീടിന് മുന്നിൽ ഇറങ്ങിയ ആരവ് അമ്മയുടെ കൈയിൽനിന്ന് പിടിവിട്ട് ഓടുകയും ഈ സമയം റോഡിലൂടെ വന്ന മറ്റൊരു സ്കൂളിന്‍റെ‌‌ വാഹനം കുട്ടിയെ ഇടിക്കുകയുമായിരുന്നു.‌ പരിക്കേറ്റ ആരവിനെ ഉടനെ പട്ടാമ്പിയിലെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് പെരിന്തൽമണ്ണയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ഇന്ന് രാവിലെയോടെ മരണം സ്ഥിരീകരിക്കുകയായിരുന്നു. കൃഷ്ണകുമാർ ശ്രീദേവി ദമ്പതികളുടെ ഏക മകനാണ് ആരവ്. വാടാനംകുറുശി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ്.

article-image

asfdfdadfsa

You might also like

Most Viewed