ദേശീയപാതയിലെ തകര്‍ച്ച; നിതിന്‍ ഗഡ്ഗരിയുമായി ചര്‍ച്ച നടത്തിയെന്ന് കെ.വി.തോമസ്

ഷീബ വിജയൻ
ന്യൂഡൽഹി: ദേശീയപാതയിലെ തകര്‍ച്ചയുമായി ബന്ധപ്പെട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്ഗരിയെ നേരില്‍ കണ്ട് ചര്‍ച്ച നടത്തിയെന്ന് ഡല്‍ഹിയിലെ കേരളത്തിന്‍റെ പ്രത്യേക പ്രതിനിധി കെ.വി.തോമസ്. മുഖ്യമന്ത്രി ജൂണ്‍ ആദ്യവാരം ഡല്‍ഹിയിലെത്തുമ്പോള്‍ ഗഡ്ഗരിയെ കാണുമെന്നാണ് കരുതുന്നതെന്നും അദ്ദേഹം അറിയിച്ചു. ധനമന്ത്രി നിര്‍മലാ സീതാരാമനുമായും കൂടിക്കാഴ്ച നടത്തി. ആവശ്യമെങ്കിൽ സംസ്ഥാനത്തിന് അടിയന്തര സാമ്പത്തികസഹായം നല്‍കുമെന്ന് അവര്‍ അറിയിച്ചെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാത നിര്‍മാണത്തിലെ അശാസ്ത്രീയത കേന്ദ്ര ശ്രദ്ധയില്‍പ്പെടുത്താന്‍ സംസ്ഥാനം നേരത്തേ തീരുമാനിച്ചിരുന്നു. പാര്‍ട്ടിയോഗങ്ങള്‍ക്കായി ഡല്‍ഹിയില്‍ എത്തുമ്പോഴാണ് മുഖ്യമന്ത്രി ഗഡ്ഗരിയെ കാണുക.
DSADFADFADS