സൂക്ഷ്മപരിശോധന തീർന്നു; ജനവിധി തേടുന്നത് 985 സ്ഥാനാർത്ഥികൾ
ഷീബ വിജയൻ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രികകളുടെ സൂക്ഷ്മപരിശോധന പൂർത്തിയായതോടെ സംസ്ഥാനത്ത് ആകെ 985 സ്ഥാനാർത്ഥികൾ ജനവിധി തേടുമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കഴിഞ്ഞ തവണത്തെ അപേക്ഷിച്ച് (957 പേർ) ഇത്തവണ 28 സ്ഥാനാർത്ഥികൾ അധികമുണ്ട്. ആകെ ലഭിച്ച 2,125 പത്രികകളിൽ 1,757 എണ്ണം സ്വീകരിക്കുകയും 357 എണ്ണം തള്ളുകയും ചെയ്തു. 11 പേർ പത്രിക പിൻവലിച്ചു.
ഏറ്റവും കൂടുതൽ സ്ഥാനാർത്ഥികളുള്ളത് കൊടുവള്ളി (17), തിരുവനന്തപുരം (16), മഞ്ചേശ്വരം (14) മണ്ഡലങ്ങളിലാണ്. കുറഞ്ഞ സ്ഥാനാർത്ഥികളുള്ള മണ്ഡലങ്ങൾ മാനന്തവാടിയും നാട്ടികയുമാണ് (3 പേർ വീതം). ജില്ലകൾ തിരിച്ചു നോക്കിയാൽ തിരുവനന്തപുരത്താണ് (115) കൂടുതൽ സ്ഥാനാർത്ഥികൾ; വയനാട്ടിൽ (22) ആണ് ഏറ്റവും കുറവ്.
കൊല്ലം (68), പത്തനംതിട്ട (25), ആലപ്പുഴ (53), കോട്ടയം (62), ഇടുക്കി (32), എറണാകുളം (93), തൃശൂർ (83), പാലക്കാട് (83), മലപ്പുറം (112), കോഴിക്കോട് (112), കണ്ണൂർ (88), കാസർകോട് (37).
പത്രിക പിൻവലിക്കാനുള്ള സമയപരിധി നാളെ അവസാനിക്കും. അപരൻമാരുടെ ഭീഷണി ഒഴിവാക്കാനും മത്സരരംഗത്ത് നിന്ന് പിന്തിരിപ്പിക്കാനുമുള്ള സജീവ ചർച്ചകളിലാണ് മുന്നണികളും സ്ഥാനാർത്ഥികളും.
sdfsfsd



