യു. പ്രതിഭയ്ക്കെതിരായ അധിക്ഷേപ പ്രസ്താവന: ഖേദം പ്രകടിപ്പിച്ച് യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു


ഷീബ വിജയൻ

ആലപ്പുഴ: കായംകുളത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥി യു. പ്രതിഭ എം.എൽ.എയെ അധിക്ഷേപിച്ച് യു.ഡി.എഫ് നേതാവ് ഇർഷാദ് ചക്കാലശേരി നടത്തിയ പരാമർശത്തെ തള്ളി യു.ഡി.എഫ് സ്ഥാനാർത്ഥി എം. ലിജു രംഗത്തെത്തി. തിരഞ്ഞെടുപ്പ് പ്രസംഗങ്ങൾ വ്യക്തിപരമായ വിമർശനങ്ങൾക്കുള്ളതല്ലെന്ന് വ്യക്തമാക്കിയ ലിജു, ഇർഷാദിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കുകയും സംഭവത്തിൽ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. ഇത്തരം പരാമർശങ്ങൾ ഒരിക്കലും അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിചേർത്തു.

വികസന പ്രവർത്തനങ്ങൾ ഒന്നും ചെയ്യാതെ വാക്‌ചാതുര്യം കൊണ്ടും ശരീരഭംഗി കൊണ്ടും പ്രതിഭ വീണ്ടും തിരഞ്ഞെടുപ്പിനെ നേരിടുകയാണെന്നായിരുന്നു യു.ഡി.എഫ് മണ്ഡലം കൺവീനറും ലീഗ് നേതാവുമായ ഇർഷാദ് ചക്കാലശേരിയുടെ വിവാദ പ്രസ്താവന. ഇത് വലിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരുന്നു.

വിമർശനം സ്ത്രീവിരുദ്ധമായി വ്യാഖ്യാനിക്കേണ്ടതില്ലെന്നും ആർക്കെങ്കിലും വിഷമമുണ്ടായെങ്കിൽ നിരുപാധികം ക്ഷമ ചോദിക്കുന്നുവെന്നും ഇർഷാദ് ചക്കാലശേരിയും പിന്നീട് അറിയിച്ചു.

article-image

ു്ിു

You might also like

  • Lulu Exchange
  • Straight Forward

Most Viewed