അമ്മ പുഴയിലെറിഞ്ഞ് കൊന്ന മൂന്നുവയസുകാരി പീഡനത്തിനിരയായ സംഭവം; അച്ഛന്‍റെ അടുത്ത ബന്ധു അറസ്റ്റിൽ


ഷീബ വിജയൻ

അമ്മ പുഴയിൽ എറിഞ്ഞ് കൊന്ന മൂന്നുവയസുകാരി പീഡനത്തിനിരയായെന്ന കേസിൽ പിടിയിലായ ബന്ധു കുറ്റം സമ്മതിച്ചെന്ന് പോലീസ്. പീഡനം നടന്നത് വീടിനുള്ളിൽ തന്നെയാണെന്നും ചോദ്യം ചെയ്യലിനിടെ പ്രതി പൊട്ടിക്കരഞ്ഞെന്നും പോലീസ് വ്യക്തമാക്കി. പ്രതിയുടെ അറസ്റ്റ് ഇന്ന് രാവിലെ രേഖപ്പെടുത്തി. പോക്സോ, ബാലനീതി വകുപ്പുകളാണ് ഇയാൾക്കെതിരേ ചുമത്തിയിരിക്കുന്നത്. പോസ്റ്റ്‌‍മോർട്ടത്തിൽ ലഭിച്ച വിവരങ്ങളാണ് കേസിൽ നിർണായകമായത്. മറ്റു തെളിവുകളും ലഭിച്ചെന്ന് പോലീസ് പറയുന്നു. കൊല്ലപ്പെടും മുൻപ് കുട്ടി പീഡനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോർട്ടത്തിലെ കണ്ടെത്തലിന് പിന്നാലെ കുട്ടിയുടെ പിതാവിന്‍റെ അടുത്ത ബന്ധുവിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇയാളെ മണിക്കൂറുകളോളം ചോദ്യം ചെയ്തതിനുശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

പോസ്റ്റ്മോർട്ടം റിപ്പോര്‍ട്ട് വന്നതിന് പിന്നാലെ കേസ് അന്വേഷണത്തിനായി പോലീസ് പ്രത്യേക അന്വേഷണസംഘം രൂപീകരിച്ചിട്ടുണ്ട്. ആലുവ, പുത്തന്‍കുരിശ് ഡിവൈഎസ്പിമാരുടെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുക. സൈബര്‍ വിദഗ്ധരും അന്വേഷണ സംഘത്തിലുണ്ട്. കുട്ടിയുടെ അമ്മയെ പോലീസ് വീണ്ടും ചോദ്യം ചെയ്യും. കൊലപാതകത്തിന് പ്രേരിപ്പിച്ചത് എന്താണെന്ന് ഇവർ ഇതുവരെ വ്യക്തമാക്കിയിട്ടില്ല. പരസ്പര വിരുദ്ധങ്ങളായ മൊഴികളാണ് പോലീസിന് നല്‍കുന്നത്. പീഡന വിവരം അമ്മയ്ക്ക് അറിയാമായിരുന്നോ എന്നും അന്വേഷിക്കുന്നുണ്ട്.

article-image

SDSDDASDSA

You might also like

Most Viewed