യുവേഫ യൂറോപ്പ ലീഗ് കിരീടം ചൂടി ടോട്ടനം

ഷീബ വിജയൻ
യുവേഫ യൂറോപ്പ ലീഗ് കിരീടം സ്വന്തമാക്കി ടോട്ടനം ഹോട്ട്സ്പർ. ഫൈനലിൽ മാഞ്ചസ്റ്റർ യുണൈറ്റഡിനെ എതിരില്ലാത്ത ഒരു ഗോളിന് തോൽപ്പിച്ചാണ് ടോട്ടനം കിരീടം സ്വന്തമാക്കിയത്. ബിൽബാവോയിലെ സാൻ മാമസ് സ്റ്റേഡിയത്തിൽ നടന്ന കലാശപോരിൽ ബ്രെന്നൻ ജോൺസൺ ആണ് ടോട്ടനത്തിനായി ഗോൾ നേടിയത്. 42-ാം മിനിറ്റിലാണ് താരം വിജയഗോൾ കണ്ടെത്തിയത്. 17 വർഷത്തിന് ശേഷമാണ് ടോട്ടനം ഒരു കിരീടം സ്വന്തമാക്കുന്നത്. 2008ലാണ് ടോട്ടനം ഇതിന് മുന്പ് കിരീടം നേടിയത്. വിജയത്തോടെ അടുത്ത സീസണിലെ യുവേഫ ചാന്പ്യൻസ് ലീഗിനുള്ള യോഗ്യതയും ടോട്ടനത്തിന് ലഭിച്ചു.
DFGDFSDSAS