വേടനെതിരായ പരാമർശം'; എൻ ആർ മധുവിന് എം വി ഗോവിന്ദന്റെ മറുപടി


ഷീബ വിജയൻ

തിരുവന്തപുരം: റാപ്പർ വേടനെതിരായ എൻ ആർ മധുവിന്റെ വിമർശനങ്ങളിൽ പ്രതികരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. വേടൻ കേരളത്തിൻ്റെ പടനായകനാണെന്ന് അദ്ദേഹം പറഞ്ഞു. വേടൻ്റേത് കലാഭാസമാണെന്ന് പറഞ്ഞ ആർഎസ്എസ് മുഖമാസികയായ കേസരിയുടെ മുഖ്യപത്രാധിപർ ഡോ. എൻ ആർ മധുവിനായിരുന്നു എം വി ഗോവിന്ദന്റെ മറുപടി.

ജാതിക്കെതിരായ പ്രവർത്തനമാണ് വേടൻ്റേത്. വേടനെതിരായ പൊലീസ് നീക്കം ബോധപൂർവമാണ്. അത് തെറ്റ് തന്നെയാണ്. വേടൻ്റെ പ്രവർത്തനത്തിൽ ചില ഉദ്യോഗസ്ഥർക്ക് കല്ലുകടിയുണ്ട്. പുല്ലിപ്പല്ല് വിവാദത്തിൽ വേടനെതിരായ കേസ് വേണ്ടാത്ത ഇടപെടലാണ്. വനംവകുപ്പ് ഉദ്യോഗസ്ഥർ വേണ്ടാത്ത ഇടപെടലാണ് നടത്തിയത്. സവർണ ബോധമുള്ളവരാണ് പിന്നിലെന്നും അദ്ദേഹം ആരോപിച്ചു.

വേടന്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നുവെന്നായിരുന്നു ഡോ. എൻ ആർ മധു പറഞ്ഞത്. വേടന്റെ പിന്നിൽ രാജ്യത്തിന്റെ വിഘടനവാദികളാണെന്നും വളർന്നു വരുന്ന തലമുറയുടെ മനസിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമായി അരങ്ങ് വാഴുകയാണെന്നും മധു പറഞ്ഞിരുന്നു

article-image

DAASASADSAS

You might also like

Most Viewed