അഭിനേത്രിമാരെ അപമാനിച്ചെന്ന കേസ്; ആറാട്ടണ്ണന് ജാമ്യം


സ്ത്രീത്വത്തെ അപമാനിച്ചെന്ന കേസില്‍ വ്‌ളോഗര്‍ ആറാട്ടണ്ണന്‍ എന്ന സന്തോഷ് വര്‍ക്കിക്ക് ജാമ്യം. ചലച്ചിത്ര അഭിനേത്രിമാരെ അപമാനിക്കുന്ന പ്രസ്താവനയില്‍ രജിസ്റ്റര്‍ ചെയ്ത കേസിലാണ് ജാമ്യം. ഹൈക്കോടതിയുടെ അവധിക്കാല സിംഗിള്‍ ബെഞ്ചാണ് സന്തോഷ് വര്‍ക്കിക്ക് ജാമ്യം നല്‍കിയത്.

ഇയാൾക്കെതിരെ പ്രഥമദൃഷ്ട്യാ കുറ്റം നിലനില്‍ക്കുമെന്നും എന്നാൽ കസ്റ്റഡിയിലെടുത്തുള്ള ചോദ്യം ചെയ്യല്‍ അനിവാര്യമല്ല എന്നും കോടതി കണ്ടെത്തി. സാമൂഹിക മാധ്യമങ്ങളിലൂടെ സ്ത്രീത്വത്തെ അപമാനിക്കുന്ന പ്രസ്താവനകൾ ഇനിയും നടത്തരുതെന്നും കോടതി മുന്നറിയിപ്പ് നൽകി.

article-image

ferswdfdesz

You might also like

  • Straight Forward

Most Viewed