ബാപ്കോ റിഫൈനറിയിലെ അപകടം: പരിക്കേറ്റ ബഹ്റൈനി സ്വദേശി മരിച്ചു

ബഹ്റൈനിലെ പ്രമുഖ ഓയിൽ റിഫൈനിങ് കമ്പനിയായ ബാപ്കോ റിഫൈനറിയിൽ ഉണ്ടായ ചോർച്ചയെ തുടർന്നുണ്ടായ അപകടത്തിൽ പരിക്കേറ്റ് ആശുപത്രിയിൽ കഴിയുകയായിരുന്ന ബഹ്റൈനി സ്വദേശി ഹോസം അഹമദ് മരണമടഞ്ഞതായി ബാപ്കോ അധികൃതർ അറിയിച്ചു. അപകടത്തിൽ നേരത്തേ രണ്ട് പേർ മരണപ്പെട്ടിരുന്നു. അപകടത്തെ കുറിച്ച് അന്വേഷണം നടത്താനായി സ്വതന്ത്ര കൺസൽട്ടന്റിനെ ബാപ്കോ ഡയറക്ടർ ബോർഡ് നിയമിച്ചിട്ടുണ്ട്.
dzvfdaefsafaq