ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഈദ് മീറ്റ് സംഘടിപ്പിച്ചു

ബഹ്‌റൈൻ കണ്ണൂർ സിറ്റി കൂട്ടായ്മ ഒത്തൊരുമ എന്നപേരിൽ അംഗങ്ങൾക്കായി ഈദ് മീറ്റ് സംഘടിപ്പിച്ചു. മനഃശാസ്ത്ര വിദഗ്ദ്ധനും പ്രവാസി ഗൈഡൻസ് ഫോറം ചെയർമാനുമായ ഡോ. ജോൺ പനക്കൽ മീറ്റ് ഉദ്ഘാടനം ചെയ്തു. ‘ബന്ധം അന്തമല്ല’ എന്ന വിഷയത്തെക്കുറിച്ച് ഉദ്ഘാടന പ്രസംഗത്തിൽ അദ്ദേഹം സംസാരിച്ചു. റെയീസ് എം.ഇ സ്വാഗതം പറഞ്ഞ പരിപാടിയിൽ ഫസൽ ബഹ്‌റൈൻ, സുബൈർ കണ്ണൂർ, അഷ്‌റഫ് കാക്കണ്ടി എന്നിവർ സംസാരിച്ചു. ഡോ. ജോൺ പനക്കലിനുള്ള സ്നേഹാദരവായി ഫസൽ, ഫൈസൂഖ്, റെയീസ് എന്നിവർ ചേർന്ന് മൊമെന്റോ നൽകി. സിദ്ദിഖ് കെ പി വാർഷിക പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. അംഗങ്ങളുടെ വിവിധങ്ങളായ കലാപരിപാടികളും അരങ്ങേറി. ഫൈസൂഖ് ചാക്കാൻ നന്ദി പറഞ്ഞു.
asdafssadfadswda