ബഹ്റൈൻ മലയാളീ ഫോറം കാവ്യനാദം സംഘടിപ്പിച്ചു


ബഹ്റൈൻ മലയാളീ ഫോറം കാവ്യനാദം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചു. മലയാളകവിതയിലെ ചൊൽക്കവിതകളിലൂടെ എന്ന വിഷയത്തെ ആസ്പദമാക്കി നോവലിസ്റ്റ് നാസർ മുതുകാട് സംസാരിച്ചു. ബിഎംഎഫ് പ്രസിഡൻ്റ് ദീപ ജയചന്ദ്രൻ അദ്ധ്യക്ഷത വഹിച്ച പരിപാടിയിൽ സജിത്ത് വെള്ളിക്കുളങ്ങര സ്വാഗതവും ആഷാ രാജീവ് നന്ദിയും പ്രകടിപ്പിച്ചു. സാമൂഹ്യരംഗത്തെ പ്രമുഖരായ ബാബു കുഞ്ഞിരാമൻ,ബഷീർ അമ്പലായി , ദീപക് മേനോൻ, ടോസ്റ്റ് മാസ്റ്റർവിശ്വനാഥൻ, ഗഫൂർ കൈപ്പമംഗലം, അനിൽ കെ ബി, അശോക് ശ്രീശൈലം എന്നിവർ ആശംസകൾ നേർന്നു. കവികളായ ആദർശ് മാധവൻകുട്ടി, ഹേമലത വിശ്വംഭരൻ, രമ്യ മിത്രപുരം, റോയി പൂച്ചേരിൽ, യഹിയ മുഹമ്മദ്, ദീപ ജയചന്ദ്രൻ, ആഷാ രാജീവ് എന്നിവർ തങ്ങളുടെ സ്വന്തം കവിതകളും, അജയഘോഷ്, ഹരി കിടങ്ങൂർ, റെജി ജോയി, ദിനേശ് ചോമ്പാല, അഭിരാമി, വിശ്വസുകേഷ്, അബ്ദുൾ സലാം എന്നിവർ മലയാളത്തിലെ പ്രമുഖ കവികളുടെ കവിതകളും അവതരിപ്പിച്ചു. ഇടശ്ശേരിയുടെ പൂതപ്പാട്ടിൻ്റെ ചൊല്ലാവിഷ്ക്കാരവും ഏറെ ശ്രദ്ധേയമായി.

article-image

sdfsdffesdfaea

You might also like

Most Viewed