സാന്ദ്രക്ക് ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ അസൂയ; ലിസ്റ്റിൻ സ്റ്റീഫൻ

സാന്ദ്ര തോമസ് ഉന്നയിച്ച ആരോപണങ്ങൾക്ക് മറുപടി പറയാനില്ലെന്ന് ലിസ്റ്റിൻ സ്റ്റീഫൻ. ഒന്നും ചെയ്യാൻ കഴിയാത്തതിന്റെ അസൂയ കാരണമാണ് ഇത്തരത്തിൽ സാന്ദ്ര ആക്രമിക്കുന്നതെന്നും ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞു. വലിയ തെറ്റിന് തിരികൊളുത്തിയ നടന്റെ പേര് പറഞ്ഞിട്ടില്ല. പേര് പറഞ്ഞാൽ ഫാൻസ് ആക്രമിക്കും. ആരെ കുറിച്ചാണ് പറയുന്നതെന്ന് ടീമിലുള്ളവർക്ക് വ്യക്തമായി അറിയാമെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെന്നും ലിസ്റ്റിൻ സ്റ്റീഫൻ ഒരു സ്വകാര്യ വാർത്താ ചാനലിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. സാന്ദ്രയുടെ ആരോപണങ്ങൾക്ക് മറുപടി കൊടുക്കേണ്ട കാര്യമില്ല. സാന്ദ്ര സുഹൃത്ത് ആയിരുന്നുവെന്നും എന്നാൽ ഇപ്പോൾ നിരാശയിൽ ഇരുന്ന് ഓരോന്ന് പറയുകയാണെന്നും ലിസ്റ്റിൻ ആരോപിചു. കുറെ നാളായി അവരിത് തുടങ്ങിയിട്ട്. അസോസിയേഷനിലെ 14 പേർക്കെതിരെ സാന്ദ്ര കേസ് കൊടുത്തു. ഞാനും ആ പട്ടികയിലുണ്ടായിരുന്നു. നാലുപേർക്കെതിരെ ഇപ്പോഴും കേസുണ്ട്. സിനിമകൾ ചെയ്യുന്നത് എന്റെ കഴിവാണ്. അതിൽ കുശുമ്പ് പറഞ്ഞിട്ട് കാര്യമില്ല.-ലിസ്റ്റിൻ സ്റ്റീഫൻ തുടർന്നു.
എല്ലാ കാര്യങ്ങൾക്കും പ്രതികരിക്കാൻ സാന്ദ്ര തോമസ് ആരാണെന്നും ലിസ്റ്റിൻ ചോദിച്ചു. ഓരോ പടം ഇറങ്ങുമ്പോഴും ടെൻഷനാണ്. വീടും സ്ഥാപനങ്ങളും ഒക്കെ എഴുതിക്കൊടുത്തിട്ടാണ് നിർമാതാക്കൾ പടം പിടിക്കുന്നതെന്നും ലിസ്റ്റിൻ പറഞ്ഞു.
12`wqwdeeqweqwraeqrwa